പോലീസിനും പേടി

മുഹമ്മദ്് ബഷീര്‍ എണ്ണപ്പാടം Posted on: 30 Mar 2015

1988 ഏപ്രില്‍ 01.
പുലര്‍ച്ച 5.30.
പള്ളിയില്‍ പോയി വന്ന ചായ കഴിക്കാന്‍ പോയ ഞങ്ങള്‍ രണ്ട് സുഹൃത്തുക്കളെ മറ്റൊരു സുഹൃത്തിനെ വിളിക്കാതെ പോയതിന് പേടിപ്പിച്ച്‌കൊണ്ട് വിഡ്ഢിയാക്കുവാന്‍ വേണ്ടി തീരുമാനിച്ച സുഹൃത്ത് ഒരു മറവില്‍ ഒളിച്ചിരുന്നു. ഉദയമാകാത്തതിനാല്‍ അത്യാവശ്യം ഇരുട്ടായിരുന്നു. മാത്രമല്ല വഴിയാത്രക്കാരും അങ്ങിനെ ഉണ്ടായിരുന്നില്ല. ഈ വ്യക്തി കറുത്തവനും വെളുത്ത പല്ലുമുള്ളവനായിരുന്നു. ഇടവഴികളായതിനാല്‍ ഒളിച്ച് നില്‍ക്കാനും ഒരു പോയിന്റിലെത്തുമ്പോള്‍ ഒരു ശബ്ദത്തോടെ മുന്നിലേക്ക് ചാടി പേടിപ്പിക്കാനുമായിരുന്നു തീരുമാനം.

കോണ്‍ക്രീറ്റ് ചെയ്ത വഴിയായതിനാല്‍ പാദരക്ഷയുടെ ശബ്ദം സുഖമായി കേള്‍ക്കുവാന്‍ കഴിയും. അത്രയ്ക്ക് നിശ്ശബ്ദമായ അന്തരീക്ഷമാണ് ആ സമയത്ത്. ഒരഞ്ചു മിനിട്ടായപ്പോഴേക്കും ഒളിച്ചിരിക്കുന്നയാള്‍ പാദരക്ഷയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അത് അടുത്തടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ധരിച്ച കുപ്പായം അഴിച്ചുമാറ്റി, മുന്നിലേക്ക് ചാടാന്‍ തയാറെടുത്തു. മറഞ്ഞു നില്ക്കുന്ന പോയിന്റിലേക്ക് എത്തലും ഒരൊറ്റ ചാട്ടം.

അമ്മേ എന്നൊരു വിളിയും മുഖത്തോട് മുഖം കണ്ടതും സുഹൃത്ത് ഓടി. പിന്നാലെ പോലീസുകാരും ഓടി.
കാരണം ഞങ്ങള്‍ക്ക് മുമ്പേ രാത്രി ജോലി കഴിഞ്ഞു പോകുന്ന രണ്ട് പോലീസുകാരായിരുന്നു ആ വഴിക്ക് ആദ്യം വന്നത്. ഓടി പിടിച്ച പോലീസുകാരോട് -സാറേ ഫ്രെണ്ട്‌സിനെ ഏപ്രില്‍ ഫൂളാക്കാന്‍ നിന്നതാ.. ഒന്നും ചെയ്യരുത്.
-എടോ വീട്ടില്‍ നിന്ന് വരുമ്പോള്‍ തിരിച്ച് പോകുമെന്ന പ്രതീക്ഷയില്ലാതെയാ ഡ്യൂട്ടിക്ക് വരുന്നത്. അതിനിടെ നിന്റെയൊക്കെ ഒരു പേടിപ്പിക്കല്‍ എന്ന് പറഞ്ഞു സുഹൃത്തിനെ കൊണ്ടുപോകുമ്പോഴേക്കും ഞങ്ങള്‍ എത്തി.
പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് അവര്‍ ശരിക്കും പേടിച്ച് പോയെന്നാണ്. അങ്ങിനെ അവനും പോലീസുകാരും ഫൂള്‍ ആവുകയാണുണ്ടായത്.



april fool

 

ga