കത്തുകള്‍ പുസ്തകങ്ങളാകുമ്പോള്‍
ഇന്നത്തെ തലമുറയ്ക്ക് വായിക്കാന്‍ ഒരുപാടു കത്തുകള്‍, വിവര്‍ത്തനങ്ങളായും അല്ലാതെയും പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ട്. അത്തരം ഏതാനും പുസ്തകങ്ങളെപ്പറ്റി ചില വിവരങ്ങള്‍:
ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍
1928-ലെ വേനല്‍ക്കാലത്ത് മുസ്സൂറിയിലായിരുന്ന പത്തുവയസ്സുകാരി മകള്‍ ഇന്ദിരയ്ക്ക് ജവാഹര്‍ലാല്‍ നെഹ്റു അയച്ച കത്തുകളാണ് ഈ പുസ്തകത്തിലുള്ളത്. കത്തിന്റെ ഭാഷ ഇംഗ്ലീഷായിരുന്നു. പുസ്തകത്തിന്റെ അവതാരികയില്‍ നെഹ്റു ഇങ്ങനെ എഴുതി: 'ഇവ പത്തുവയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന് എന്ന നിലയില്‍ എഴുതിയതാണ്. എന്നാല്‍ മാന്യന്മാരായ ചില സ്നേഹിതന്മാര് ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേയധികം പേരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു.'
പ്രിയപ്പെട്ട സഹോദരിക്ക്
ജവാഹര്‍ലാല്‍ നെഹ്റു സഹോദരി കൃഷ്ണയ്ക്ക് എഴുതിയ കത്തുകളുടെ സമാഹാരമാണ് 'Nhknp'o Lhddhno dv xlo olodhn'. ബെറ്റി ഡിയര്‍, ഡാര്‍ലിങ് ബെറ്റ്സ് എന്നുമൊക്കെ സഹോദരിയെ സംബോധന ചെയ്തുകൊണ്ടുള്ള 93 കത്തുകളാണ് ഇതിലുള്ളത്.
ഗാന്ധി-ടോള്‍സ്റ്റോയ് കത്തുകള്‍
ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ 'ഹിന്ദുവിന് ഒരു കത്തി'ന്റെ പൂര്‍ണരൂപവും അതുമായി ബന്ധപ്പെട്ട് ഗാന്ധിജിയും ടോള്‍സ്റ്റോയും പരസ്പരം അയച്ച കത്തുകളുമടങ്ങിയതാണ് ഈ പുസ്തകം.
മഹാത്മാ...
രവീന്ദ്രനാഥ ടാഗോര്‍ ഗാന്ധിജിയെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ വിവര്ത്തനരൂപമായ 'മഹാത്മ'യില്‍ ഗാന്ധിജിയും ടാഗോറും പരസ്പരം യോജിച്ചും വിയോജിച്ചുമെഴുതിയ ഏതാനും കത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹയര്‍ ദാന്‍ ഹോപ്പ്
1976 ഒക്ടോബര്‍ 1ന് ജയിലില്‍ നിന്നും നെല്‍സണ്‍ മണ്ടേല പത്നി വിന്നി മണ്ടേലയ്ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ കുറിക്കുകയുണ്ടായി.നിന്റെയും വീട്ടുകാരുടെയും കത്തുകള്‍ എന്റെ ജീവിതത്തെ ജീവസ്സുറ്റതും ആഹ്ലാദകരമാക്കുകയും ചെയ്യുന്ന വസന്തം പോലെയും വേനല്‍മഴയുടെ വരവുപോലെയുമാണ്.മണ്ടേലയുടെ ഈ കത്തുകള്‍ ഫാത്തിമ മീര്‍ എഴുതിയ മണ്ടേലയുടെ ജീവചരിത്രഗ്രന്ഥമായ 'ഹയര്‍ ദെന്‍ ഹോപ്പി'ല്‍ നിന്നുള്ളതാണ്.
ചില പുസ്തകങ്ങള്‍ കൂടി
1. ബഷീറിന്റെ കത്തുകള്‍-വൈക്കം മുഹമ്മദ് ബഷീര്‍
2. വിജയന്റെ കത്തുകള്‍ - ഒ.വി.വിജയന്
3. ശ്രീമതി ലളിതാംബിക അന്തര്‍ജനം, രാമപുരം പി.ഒ.
4. അന്തര്‍ജനത്തിന് സ്നേഹപൂര്‍വം - വയലാര്‍
5. ഫേണ്‍ഹില്‍-നിത്യചൈതന്യയതി
ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍

പ്രിയപ്പെട്ട സഹോദരിക്ക്

ഗാന്ധി-ടോള്‍സ്റ്റോയ് കത്തുകള്‍

മഹാത്മാ...

ഹയര്‍ ദാന്‍ ഹോപ്പ്

ചില പുസ്തകങ്ങള്‍ കൂടി
1. ബഷീറിന്റെ കത്തുകള്‍-വൈക്കം മുഹമ്മദ് ബഷീര്‍
2. വിജയന്റെ കത്തുകള്‍ - ഒ.വി.വിജയന്
3. ശ്രീമതി ലളിതാംബിക അന്തര്‍ജനം, രാമപുരം പി.ഒ.
4. അന്തര്‍ജനത്തിന് സ്നേഹപൂര്‍വം - വയലാര്‍
5. ഫേണ്‍ഹില്‍-നിത്യചൈതന്യയതി