സ്റ്റാമ്പ് വരുന്നു...
കത്തെഴുതി അയയ്ക്കുമ്പോള്‍ സ്റ്റാമ്പ് ഒട്ടിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ പണ്ടുണ്ടോ സ്റ്റാമ്പുകള്‍. കത്ത് എഴുതുന്നയാള്‍ കത്ത് അയയ്ക്കുന്നതിനു കൂലി കൊടുക്കുന്ന ഏര്‍പ്പാടായിരുന്നു അന്ന്. കൂലിയടച്ച കത്തുകള്‍ക്ക് മുകളില്‍ പെയ്ഡ് എന്ന് മുദ്രകുത്തിയിട്ടുണ്ടാകും. അല്ലാത്തവ ആരുടെ പേരിലാണോ ആ കത്ത് അയയ്ക്കുന്നത് അത് സ്വീകരിക്കുന്നവരില്‍ നിന്ന് കൂലി വാങ്ങിക്കും.ഇടയ്ക്കു ചിലയാളുകള്‍ സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് ചില പ്രത്യേക കോഡുകള്‍ കത്തിനു പുറത്ത് എഴുതി കൂലി കൊടുക്കലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവ മനസ്സിലാക്കാനിടയായ സര് റോളണ്ട് ഹില്‍ എന്ന അധ്യാപകനാണ് സ്റ്റാമ്പിന്റെ ഉപജ്ഞാതാവ്. 1840 മെയ് ആറിനു പുറത്തിറങ്ങിയ പെനിബ്ലാക്ക് ആണ് സ്റ്റാമ്പുകളുടെ മുതുമുത്തച്ഛന്. ഇംഗ്ലണ്ടിലാണ് ഇവന്റെ പിറവി. വിക്ടോറിയ രാജ്ഞിയുടെ തലയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ആലേഖനം ചെയ്തത്. പക്ഷേ, സ്റ്റാമ്പില്‍ ഇംഗ്ലണ്ട് എന്ന് അടിച്ചു ചേര്‍ക്കാന്‍ വിട്ടുപോയി.
ഇംഗ്ലണ്ടിനെത്തുടര്ന്ന് സ്റ്റാമ്പ് ഇറങ്ങിയത് ബ്രസീലിലായിരുന്നു- 1843-ല്‍. അമേരിക്ക (1847), ഫ്രാന്‍സ്, ബെല്‍ജിയം (1849), ഓസ്ട്രിയ (1850), കാനഡ (1851) എന്നിവിടങ്ങളിലും സ്റ്റാമ്പുകള്‍ പ്രചാരത്തില്‍ വന്നു. 1947 നവംബര്‍ 17നാണ് ഇന്ത്യയില്‍ ആദ്യത്തെ സ്റ്റാമ്പ് പ്രചാരത്തില്‍ വന്നത്. ത്രിവര്‍ണ പതാകയാണ് ഇതില്‍ ആലേഖനം ചെയ്യപ്പെട്ടത്.1852 ജൂലായില്‍ സിന്ധ് പ്രവിശ്യയിലാണ് ഏഷ്യയില്‍ ആദ്യത്തെ സ്റ്റാമ്പ് പിറവി കൊണ്ടത്. സിന്ധ് ഡാക്കായിരുന്നു തപാല്‍ മുദ്ര.
സിന്ധ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സര് ഹെന്റി ബാര്‍ട്ടില്‍ എഡ്വാര്‍ഡ് ഫ്രെറിയാണ് വട്ടത്തിലുള്ള ആ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.
തയ്യാറാക്കിയത് ഡോ. അനിത എം.പി


Tell a Friend