അച്ചടി വിദേശത്ത്
ലണ്ടനിലെ ഡിറേറ്റ ആന്‍ഡ് കമ്പനിയാണ് ഇന്ത്യന്‍ തപാല്‍വകുപ്പിനു വേണ്ട കവറും സ്റ്റാമ്പുകളുമെല്ലാം മുന്‍പ് അച്ചടിച്ചിരുന്നത്. പിന്നീടത് 1926-ല്‍ ആരംഭിച്ച ഇന്ത്യാ സെക്യൂരിറ്റി പ്രസിലേക്ക് മാറ്റി.
മണിയോര്‍ഡര്‍ വേഗത്തില്‍
ആവശ്യക്കാര്‍ക്ക് പണം എത്രയും പെട്ടെന്ന് എത്തിക്കാന്‍ തപാല്‍വകുപ്പ് ആരംഭിച്ച പുതിയ സംവിധാനമാണ്. ഐ.എം.ഒ. (ഇന്‍സ്റ്റന്റ് മണി ഓര്‍ഡര്‍) ഇനി ഇന്ത്യയിലെ ഏതുഭാഗത്തുനിന്നും തപാല്‍ ഓഫീസ് വഴി കമ്പ്യൂട്ടറിന്റെ സഹായത്തോടെ 1000 മുതല്‍ 50,000 രൂപ വരെ ആര്‍ക്കും കൈമാറാം.
അടച്ചുപൂട്ടല്‍ കാത്ത്
ലോകം വളരുന്നു. ആധുനിക സൗകര്യങ്ങള്‍ കൂടുന്നു. ഒപ്പം പഴയ സമ്പ്രദായങ്ങള്‍ പലതും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. പോസ്റ്റോഫീസുകള്‍ ഇതിനൊരു ഉദാഹരണമാണ്. ഗ്രാമങ്ങളിലെ പല പോസ്റ്റോഫീസുകളും അടച്ചുപൂട്ടുകയാണ്. എന്തായാലും ഒരു നല്ല മാറ്റമാണ് ഈ അടച്ചുപൂട്ടല്‍കൊണ്ട് സംഭവിക്കുക. പൂട്ടിപ്പോകുന്ന ഗ്രാമീണ തപാലാപ്പീസുകള്ക്ക് പകരം ബാങ്കുകളാണ് നിര്‍മിക്കുന്നത്. എ.ടി.എം. കൗണ്ടര്‍, ഇ-ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.ഭാവിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം ഇന്ത്യയിലും ഇനി ഒരാള്‍ക്ക് സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് ഒട്ടിച്ച് കത്തുകളയയ്ക്കാം എന്നതാണ്. ഇതുവഴി ജനങ്ങളും തപാലും തമ്മിലുള്ള ബന്ധം ദൃഢമാക്കാനാകും എന്ന പ്രതീക്ഷയും തപാല്‍ വകുപ്പിനുണ്ട്.