ലക്ഷണങ്ങള്‍ പലതുണ്ട്‌
60 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കാണ് ഈ രോഗം പിടിപെടുവാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ 40 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നതാണ് പുതിയ പഠനം. പ്രായമേറുമ്പോള്‍ പ്രതിരോധശേഷി കുറയുന്നതും തലച്ചോറിലേക്കുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗം കുറയുന്നതുമെല്ലാം ഈ രോഗം പിടിപെടാന്‍ ഇടയാക്കുന്നു.

കൈ വിറയല്‍,തള്ളവിരല്‍ മറ്റു വിരലുകളുമായി ഉരസിക്കൊണ്ടിരിക്കല്‍, മുഖത്തെ പേശികള്‍ മുറുകുക,വായ അല്പം തുറന്ന് തുറിച്ചുനോക്കുക,ചലനവേഗം കുറയുക,മുന്നോട്ട് കുനിഞ്ഞ് ചെറിയ കാല്‍വെപ്പോടെ നടക്കുക,സംസാരവും എഴുത്തും അവ്യക്തമാകുക,വളരെ ചെറിയ പ്രവൃത്തിപോലും പ്രയാസകരമാകുക,ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടമാകുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ .

ഇത് പാരമ്പര്യരോഗമല്ല. എന്നാലും പൂര്‍ണമായി ചികിത്സിച്ചു ഭേദപ്പെടുത്തുവാന്‍ സാധിക്കില്ല. മരുന്നുകള്‍, സ്ഥിരമായ വ്യായാമം എന്നിവമൂലം രോഗത്തിന്റെ തീവ്രത കുറയ്ക്കാം. ഡോപാമൈന്‍ ഉപയോഗിച്ചുള്ള ചികിത്സയും വ്യാപകമായിട്ടുണ്ടെങ്കിലും പൂര്‍ണമായ രോഗവിമുക്തി സാധ്യമല്ല.അല്‍ഷിമേഴ്‌സിനെപോലെ പാര്‍ ക്കിന്‍സണ്‍ രോഗം ബാധിച്ചവര്‍ക്കും ക്ഷമയോടെയുള്ള ശുശ്രൂഷയും സ്‌നേഹത്തോടെയുള്ള പരിചരണവും നാം നല്‍കണം.

തയ്യാറാക്കിയത് അശ്വതികൃഷ്ണ,ബാലചന്ദ്രന്‍ എരവില്‍