അലോയ്സ് അല്‍ഷിമര്‍
ജര്‍മന്‍ ഡോക്ടറായ അലോയ്സ് അല്‍ഷിമറാണ് 1906-ല്‍ അല്‍ഷിമേഴ്സ് എന്ന ഓര്മനശിക്കുന്ന രോഗത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. വഴ്സബര്ഗ്റി സര്‍വകാലാശാലയില്‍നിന്നും
അല്‍ഷിമര്‍ 1887-ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീകളെ പരിചരിക്കുന്നതില്‍ അഞ്ചു മാസക്കാലം വ്യാപൃതനായി. പിന്നീട് ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരു മാനസിക ചികിത്സാകേന്ദ്രം ആരംഭിച്ചു. 1901-ല്‍ ഈ ആസ്പത്രിയില്‍ ചികിത്സയ്ക്കെത്തിയ ആഗസ്തെ സെറ്റര്‍ എന്ന അമ്പത്തിയൊന്നുകാരി അല്‍ഷിമറുടെ ജീവിതത്തില്‍ പുതുപാത തെളിയിച്ചു.
പെട്ടെന്ന് ഓര്മ നഷ്ടപ്പെടുക എന്ന അപൂര്‍വ അസുഖമായിരുന്നു സെറ്റര്‍ക്ക്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സെറ്റര്‍ അല്‍ഷിമറിന്റെ നിരീക്ഷണത്തിലായിരുന്നു. 1906-ല്‍ ഏപ്രിലില്‍ ആഗസ്തെ സെറ്റര്‍ മരണമടഞ്ഞപ്പോള്‍ അവരുടെ തലച്ചോര്‍ അല്‍ഷിമര്‍ പഠനത്തിന് വിധേയമാക്കി. അദ്ദേഹത്തിനൊപ്പം എമില്‍ സിയോലി, ഫ്രാന്‍സ് നിസല്‍ എന്നീ ഇറ്റാലിയന്‍ ഡോക്ടര്‍മാരും പങ്കുചേര്‍ന്നു. ഒടുവില്‍ 1906 നവംബര്‍ 3-ന് ഡിമന്‍ഷ്യ എന്ന രോഗത്തെക്കുറിച്ച് ആദ്യമായി അല്‍ഷിമര്‍ ലോകത്തെ അറിയിച്ചു.
തയ്യാറാക്കിയത് അശ്വതികൃഷ്ണ,ബാലചന്ദ്രന് എരവില്‍