രോഗം എങ്ങനെ?

തലച്ചോറിലെ ന്യൂറോണുകള്‍ തുടര്‍ച്ചയായി നശിക്കുന്നതുമൂലമാണ് അല്‍ഷിമേഴ്സ് എന്ന രോഗം പിടിപെടുന്നത്. നാഡീകലകളില്‍ അലേയമായ ഒരുതരം മാംസ്യം അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടുന്നതുമൂലമാണ് ന്യൂറോണുകള്‍ തകരാറിലാവുന്നത്.
ഓര്മ പൂര്‍ണമായും നശിക്കുന്നു എന്നതാണ് അല്‍ഷിമേഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണം. തന്നെക്കുറിച്ചോ, മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങി കുടുംബാംഗങ്ങളെക്കുറിച്ചോ, ദിവസം, തീയതി, മാസം, വര്‍ഷം എന്നിവയെക്കുറിച്ചോ ഉള്ള കേവലമായ ഓര്‍മപോലും നശിക്കുന്നു.
താന്‍ എന്താണ് ചെയ്യുന്നതെന്നോ മറ്റുള്ളവര്‍ എന്താണ് പ്രവര്‍ത്തിക്കുന്നതെന്നോ ഉള്ള ഓര്‍മകള്‍പോലും ഇല്ലാതാകുന്നു. അബോധാവസ്ഥയിലാകുന്നതിനാല് സ്വന്തം ചെയ്തികളെക്കുറിച്ചുപോലും രോഗിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല.
ഡോപാമൈനും അസറ്റില്കൊളീനും

പാര്ക്കിന്സണ്
അല്ഷിമേഴ്സ്പോലെ തലച്ചോറിനെ ബാധിച്ച് ഗുരുതരമാകുന്ന മറ്റൊരു രോഗമാണ് പാര്ക്കിന്സണ് രോഗം.മസ്തിഷ്കത്തിലെ സബ്സ്റ്റാന്‍ഷ്യ നൈഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗമാണ് പാര്ക്കിന്സണ് രോഗം. മസ്തിഷ്കത്തിലെ പ്രേരകനാഡി കേന്ദ്രത്തിലെ അമിതപ്രവര്‍ത്തനത്തെ തടയുന്ന നാഡീപ്രേഷകമാണ് ഡോപാമൈന്‍. ഈ ഡോപാമൈനിന്റെ കുറവുമൂലം പ്രത്യേക ഗാംഗ്ലീയോണുകള് നശിക്കുന്നതാണ് പാര്ക്കിന്സണ് ഉണ്ടാകാന്‍ കാരണം.
പരിപാലനം
അല്‍ഷിമേഴ്സ് ബാധിച്ചവര്‍ക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. സ്നേഹത്തോടെയുള്ള പെരുമാറ്റവും കൃത്യമായ മരുന്നുകള്‍ നല്‍കുന്നതും രോഗി വല്ലാത്തൊരവസ്ഥയിലേക്ക് എത്തപ്പെടുന്നത് തടയാം. ആരോഗ്യം, സാമൂഹികാരോഗ്യം എന്നിവ നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കണം.
തയ്യാറാക്കിയത് അശ്വതികൃഷ്ണ,ബാലചന്ദ്രന് എരവില്‍