കപാലഭാതി
സുഖകരമാംവിധം നിവര്‍ന്നിരിക്കുക. കണ്ണുകള്‍ അടച്ചുവയ്ക്കുക. ശ്വാസം ശക്തിയായി പുറത്തേക്ക് ആവര്‍ത്തിച്ചു വിടുന്ന പ്രക്രിയയാണ് കപാലഭാതി. ഓരോ ശ്വാസവും ശക്തിയായി പുറത്തുവിട്ടാല്‍, ഉടന്‍തന്നെ ഒരു ശ്വാസം ഉള്ളിലേക്കും എടുക്കുക. ഉള്ളിലേക്കെടുക്കുന്ന ശ്വാസം ശക്തി കുറച്ചുകൊണ്ടായിരിക്കണം. തുടക്കത്തില്‍ പതിയ ശീലിക്കുക. ക്രമേണ വേഗം കൂട്ടി സെക്കന്‍ഡില്‍ രണ്ടു ശ്വാസം എന്ന തോതിലാക്കാം. മനസിന് ശാന്തിയും ഉന്‍മേഷവും നല്‍കാന്‍ ഈ പരിശീലനം സഹായിക്കും.
Tags- kapalbhati