Home>Yoga
FONT SIZE:AA

ധനുരാസനം

കമഴ്ന്നു കിടക്കുക. കൈകള്‍ രണ്ടും ശരീരത്തിനിരുവശവും നീട്ടി വെച്ച ശേഷം, കാല്‍മുട്ടുകള്‍ മടക്കി അതാത് വശത്തെ കൈകൊണ്ട് പിടിക്കുക. അതിനുശേഷം ശ്വാസം മെല്ലെ ഉള്ളിലേക്കെടുത്തുകൊണ്ട്, നെഞ്ചും തലയും തുടകളും നിലത്തുനിന്നുയര്‍ത്തുക. മുകളിലേക്കു നോക്കുന്ന വിധത്തില്‍ തല മുകളിലേക്ക് തിരിച്ചു പിടിക്കുക. ഉയരുന്ന സമയത്ത് ശ്വാസം എടുക്കണം. ആസനത്തിലെത്തിയാല്‍ കൂടുതല്‍ സമയം നില്‍ക്കാനാകുമെങ്കില്‍ സാധാരണഗതിയിലുള്ള ശ്വാസോച്ഛ്വാസം ചെയ്യുക. കുറച്ചു സമയമേ ആ സ്ഥിതിയില്‍ നില്‍ക്കാന്‍ കഴിയൂ എങ്കില്‍ ശ്വാസം ഉള്ളില്‍ പിടിച്ചു നിര്‍ത്താവുന്നതാണ്. ഇനി പതുക്കെ ആസനത്തില്‍ നിന്ന് വിമുക്തി നേടിയ ശേഷം ശ്വാസം പതുക്കെ വിട്ടുകൊണ്ട് തലയും നെഞ്ചും താഴ്ത്തി മകരാസനത്തില്‍ വിശ്രമിക്കുക.

ഉദരത്തിന്റെ ഉള്‍ഭാഗത്ത് ഒരു ഉഴിച്ചിലിന്റെ ഗുണം നല്‍കുന്നതാണ് ധനുരാസനം. ഊരയുടെയും വയറിന്റെയും ഭാഗങ്ങളില്‍ രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. പ്രവര്‍ത്തനമാന്ദ്യം ബാധിച്ച ദഹനേന്ദ്രിയഭാഗങ്ങളെ ഉത്തേജിപ്പിക്കാന്‍ ധനുരാസനത്തിന് കഴിയും. നെഞ്ചിന്റെ ഭാഗത്ത് വേണ്ടത്ര വികാസം നല്‍കുന്നതിനാല്‍, ശ്വാസകോശത്തിനും ഈ ആസനം അഭ്യസിക്കുന്നത് ഗുണംചെയ്യും. എന്നാല്‍, അള്‍സര്‍, ക്ഷയം മുതലായ പ്രശ്‌നങ്ങളുള്ളവര്‍ യോഗാചാര്യന്റെ ഉപദേശപ്രകാരമേ ഈ ആസനം ചെയ്യാവൂ.


Tags- Dhanurasana
Loading