
വ്യായാമം ശീലിക്കുന്നവരില്‍ ഭാഷാ കഴിവുകള്‍ കൂടുന്നു. ഹൃദയം സജീവമാവുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം ത്വരിതപ്പെടുന്നതാണ് ഇതിന് കാരണം. രക്തപ്രവാഹം ഓക്‌സിജന്റെ അളവും കൂട്ടുന്നു. തത്ഫലമായി പ്ലാനിങ്, ഓര്‍മ്മ, പലതരം പ്രവൃത്തികള്‍ ഒരേ സമയം ചെയ്യാനുള്ള കഴിവ് എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ ഉണരുന്നു.പടികള്‍ കയറിയിറങ്ങുക, ഓട്ടം തുടങ്ങിയവ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും.
പലപ്പോഴും കാല്‍മുട്ട്, ചുമല്‍, പുറം, കഴുത്ത് എന്നിവിടങ്ങളിലെ മരവിപ്പിന് വിശ്രമം ഗുണം ചെയ്യില്ല. വ്യായാമം ചെയ്യുമ്പോള്‍ പ്രകൃത്യാലുള്ള വേദനസംഹാരികളായ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുന്നു.
ആര്‍ത്രൈറ്റിസ് ഉള്ളവര്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും യോഗ ശീലിക്കണം. ഇത് വേദന കുറയാനും കൈകാലുകള്‍ക്ക് അയവ് വരാനും സഹായിക്കും.
പ്രായമുള്ളവരില്‍ ഉറക്കക്കുറവ് സ്ഥിരം പരാതിയാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ദിവസം അരമണിക്കൂര്‍ ലഘുവ്യായാമം ശീലമാക്കിയപ്പോള്‍ ഉറക്കപ്രശ്്‌നങ്ങള്‍ പാതിയായി കുറഞ്ഞുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്്. വൈകുന്നേരം അധികം ആയാസമില്ലാത്ത നടത്തം നല്ലതാണ്. ഉറക്കം സുഖകരമാവും.