
മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്ന് 30 ലക്ഷം പിടികൂടി
Posted on: 08 Jul 2015
നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത്് കേസുമായി ബന്ധപ്പെട്ട്്് മൂവാറ്റുപുഴ കേച്ചരിത്താഴത്തുള്ള ജ്വല്ലറിയില്‍ പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു വേണ്ടി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ്്് വിഭാഗമാണ് പരിശോധന നടത്തിയത്. ജ്വല്ലറിയില്‍ നിന്ന് കണക്കില്‍ പെടാത്ത 30 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്്്. മൂവാറ്റുപുഴയിലെ സ്വര്‍ണക്കടത്ത്് സംഘവുമായി ജ്വല്ലറി ഉടമയ്ക്ക്്് അടുപ്പമുണ്ടെന്ന്്് കണ്ടെത്തിയതിനാലാണ് ജ്വല്ലറിയില്‍ പരിശോധന നടത്തിയത്. കുഴല്‍പ്പണമിടപാട് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്്്. ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം മുഴുവനും വിവിധ ജ്വല്ലറികളിലേയ്ക്കാണ് പോയിരിക്കുന്നത്. അതിനാല്‍ പല ജ്വല്ലറികളും നിരീക്ഷണത്തിലാണ്.
