ലിങ്കുകള്‍

Posted on: 01 Jul 2009



1. പന്നിപ്പനിബാധ സംബന്ധിച്ച വിവരങ്ങള്‍ വേഗം പുതുക്കിക്കൊണ്ടിരിക്കുന്ന സൈറ്റാണ് ബി.ബി.സി.യുടേത്. ഒപ്പം വീഡിയോ റിപ്പോര്‍ട്ടുകളും വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവും രോഗം പൊട്ടിപ്പുറപ്പെട്ടത് എങ്ങനെ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളുമെല്ലാമുണ്ട്. ലിങ്ക് ഇവിടെ.

2. അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍' (സി.ഡി.സി) അതിന്റെ വെബ്ബ്‌സൈറ്റില്‍ പന്നിപ്പനിയെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കുമുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും വിവരങ്ങളും, പന്നിപ്പനി സംബന്ധിച്ച പൊതുവിവരങ്ങളും വീഡിയോയും മരുന്നകളെ സംബന്ധിച്ച വിവരങ്ങളുമെല്ലാം സൈറ്റിലുണ്ട്. ലിങ്ക് ഇവിടെ.

3. പന്നിപ്പനി വൈറസ് ജൈവാക്രമണത്തിന്റെ ഫലമാണോ? ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ വെബ്ബില്‍ കാട്ടുതീ പോലെ പടരുകയാണ്; ബ്ലോഗുകളിലൂടെയും മറ്റും പ്രത്യേകിച്ചും. അത്തരം വാദങ്ങളുടെ ശാസ്ത്രീയ നിജസ്ഥിതി പരിശോധിക്കുന്ന ഒരു ബ്ലോഗ്‌പോസ്റ്റ് 'ന്യൂ സയന്റിസ്റ്റ്' ബ്ലോഗിള്‍. ലിങ്ക് ഇവിടെ.

4. പന്നിപ്പനിയെ സംബന്ധിച്ച മെഡിക്കല്‍ വിവരങ്ങളും വാര്‍ത്തകളും ഗവേഷണ റിപ്പോര്‍ട്ടുകളുമെല്ലാം സമഗ്രമായി അണിനിരത്തുന്ന ഒരു വിഭാഗം 'മെഡ്‌ലൈന്‍ പ്ലസി'ലുണ്ട്. ലിങ്ക് ഇവിടെ.

5. പന്നിപ്പനി സംബന്ധിച്ച മുന്നറിയിപ്പിന്റെ തീവ്രത അറിയാനും ലോകരാജ്യങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ മനസിലാക്കാനും ബന്ധപ്പെട്ട മറ്റ് പകര്‍ച്ചവ്യാധികളെക്കുറിച്ച് ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ ആധികാരികമായി അറിയാനും ലോകാരോഗ്യസംഘടനയുടെ സൈറ്റ് സഹായിക്കും. ലിങ്ക് ഇവിടെ.

പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍






MathrubhumiMatrimonial