കരിപ്പൂര്‍ വിമാനം എത്തിയത് അധികൃതര്‍പോലും അറിയാതെ
Posted on: 01 Nov 2008
ജിദ്ദ: കരിപ്പൂരില്‍ നിന്നുള്ള രണ്ടാം ദിവസത്തെ ഹജ്ജ് വിമാനം മദീനയിലെത്തിയത് രണ്ടരമണിക്കൂര്‍ നേരത്തെ. ഉച്ചതിരിഞ്ഞ് 3.40ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ഉച്ചയ്ക്ക് 1.15ന് മദീന എയര്‍പോര്‍ട്ടിലിറങ്ങിയത്.
വിമാനം നേരത്തെ എത്തുന്ന വിവരം ഇന്ത്യന്‍ ഹജ്ജ് അധികൃതര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. ഇതിനാല്‍ ഹാജിമാരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള അധികൃതരോ മലയാളി ഹജ്ജ് വളണ്ടിയര്‍മാരോ അവിടെ ഉണ്ടായിരുന്നില്ല.ഹാജിമാരില്‍ ഒരാള്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് മദീനയിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ഹജ്ജ് സേവന കൂട്ടായ്മ പ്രസിഡന്റ് അക്ബര്‍ ചാലിയം എയര്‍പോര്‍ട്ടിലെത്തി. ഹറമിലെ ബാബ് സലാം കവാടത്തിന് അഭിമുഖമായുള്ള 'അല്‍ ഹലാ ഇല്യാസ്' കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്.