കോഴിക്കോട്: ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ബോധവത്ക്കരണ ക്ലാസും പ്രബന്ധരചനാ മത്സരവും നടത്തി.
കോളേജ് പ്രിന്‍സിപ്പാല്‍ പ്രാഫ. രമേശ്ബാബും എം.കെ ഉത്ഘാടനം ചെയ്തു. ലഫ്റ്റനന്റ് ശ്രീജിത്ത് കെ, സുബേദാര്‍ മേജര്‍ ഭന്‍വര്‍ സിംഗ്, എസ്.യു.ഒ അക്ഷയ് കുമാര്‍, പ്രൊഫസര്‍ രഞ്ജന പി.കെ, ഡോ വി.എ വസന്ത, ഡോ.പി അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.