|
ഫോട്ടോ: കൃഷ്ണകൃപ
|
കോഴിക്കോട് കൊടുവള്ളിക്കടുത്ത ആരാമ്പ്രം എന്ന ഗ്രാമത്തിലെ ഉണ്ണീരിക്കുന്ന് ജൈവ വൈവിധ്യത്തിന്റെ സ്വര്‍ണ്ണഖനിയാണിന്ന്.ഒരു കാലത്ത് തരിശഭൂമിയായീരുന്ന് മൊട്ടക്കുന്നിനെ ഹരിതഭംഗിയില്‍ പോന്നണിയിച്ചത ്‌കോടുവള്ളിയിലെ സ്വര്‍ണ്ണവ്യാപാരിയായ വി.മുഹമ്മദ് കോയയാണ്.വരും തലമുറകള്‍ക്കുള്ള ഉപഹാരമായി പശ്ചമഘട്ടത്തിലെ സമ്പന്നമായ ജൈവവൈവിധ്യം പുനസൃഷ്ടിച്ച് സസ്യോദ്യാനം ഒരുക്കിയിരിക്കുകയാണ് എഴുത്തുകാരന്‍ കൂടിയായ മുഹമ്മദ്.
|
ഫോട്ടോ: കൃഷ്ണകൃപ
|
ഉണ്ണീരിക്കുന്നിലെ മൂന്നേക്കറോളം വരുന്ന വി.എം.കെ.ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ മുന്നൂറില്‍പ്പരം വ്യത്യസ്തയിനം വൃക്ഷങ്ങളാണ് മൂഹമ്മദ് കോയ നട്ടുവളര്‍ത്തിയിരിക്കുന്നത്.സംസ്ഥാനത്ത് സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സസ്യോദ്യാനങ്ങളില്‍പ്പോലും കാണാത്ത സസ്യവൈവിധ്യം.ലോകത്ത് എല്ലാഭാഗങ്ങളില്‍നിന്നുള്ള മരങ്ങളും ചെടികളും ഇവിടെയുണ്ട്.എന്നാല്‍ പശ്ചിമഘട്ടത്തിലെ വൃക്ഷങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.35 ഇനത്തില്‍പ്പെട്ടഅപൂര്‍വ്വ മുളകളുടെ ശേഖരം ഉദ്യാനത്തിന്‍െ വിസ്മയമാണ്.മഹാരാജാക്കന്മാര്‍ സിംഹാസനം പണിയാനുപോയോഗിച്ചിരുന്ന ചെങ്കുറുഞ്ഞി,പുത്രന്‍ ജീവ എന്നറിയപ്പെടുന്ന പോങ്കലം, അത്തര്‍ നിര്‍മ്മിക്കാനുള്ള ഊദ്,കുന്തിരിക്കം,നാഗലിംഗം,ബുദ്ധമുള,കൃഷ്ണനാല്‍,ശിംശിപാ ,വഹ്നി,തുടങ്ങിയ അത്യപൂര്‍വ്വ വൃക്ഷങ്ങള്‍.
|
ഫോട്ടോ: കൃഷ്ണകൃപ
|
സസ്യോദ്യാനത്തിലെ മരങ്ങളുടേയും ചെടികളുടേയും പേരും ശാസ്തീയ നാമവും സാഹിത്യത്തിലേയും ചരിത്രത്തിലും ചെടിയുമായി ബന്ധപ്പെട്ട വസ്തുതകളുമെല്ലാം ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്കും ഗവേഷര്‍ക്കുമെല്ലാം ഏറെ പ്രയോജനപ്പടെുമിത്.സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ പ്രകൃതിയുടെ പാഠപുസ്തകമായ ഇവിടേക്ക് ഒഴുകിയെത്തുന്നു.സന്ദര്‍ശനത്തിന് യാതോരു നിയന്ത്രണവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.ആര്‍ക്കും എപ്പോഴും ഉദ്യാനത്തില്‍ പ്രവേശിക്കാം.കഴിഞ്ഞ ദിവസം ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ചുകടത്തിയ കാര്യം പറയുമ്പോഴും മുഹമ്മദ്‌കോയയുടെ വാക്കുകളില്‍ പരിഭവമില്ല.
|
ഫോട്ടോ: കൃഷ്ണകൃപ
|
പതിനഞ്ച് വര്‍ഷം മുമ്പാണ് മുഹമ്മദ് കോയ ഉണ്ണീരിക്കുന്നില്‍ മരങ്ങള്‍ നടാന്‍ തുടങ്ങിയത്.ഉമ്മയുടെ വകയായി ലഭിച്ച 30 സെന്റിലായിരുന്നു തുടക്കം.പിന്നീട് വരുമാനത്തിന്റെ വലിയഭാഗം ചെലവഴിച്ച് ബ്ന്ധുക്കളുടെ സ്ഥലം വാങ്ങിയാണ് കാടിന്റെ വിസ്തൃതികൂട്ടിയത്.കേരളത്തിലങ്ങോളമിങ്ങോളം അലഞ്ഞ്് വൃക്ഷത്തൈകള്‍ സംഘടിപ്പു.പീച്ചിയിലെ കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സറ്റിറ്റിയൂട്ടില്‍നിന്ന്ാണ് കാര്യമായ സഹായം ലഭിച്ചത്.
|
ഫോട്ടോ: കൃഷ്ണകൃപ
|
പത്താം ക്ലാസില്‍ തോറ്റതോടെ പഠനം നിര്‍ത്തിയ മുഹമ്മദ്‌കോയ പിതാവിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസിലേക്ക് കടന്നു.എന്നാല്‍ ഉദ്യമം പരാജയപ്പെട്ടതിന്തെുടര്‍ന്ന് ജോലി തേടി ഗള്‍ഫിലേക്ക് പോയി.മൂന്നുവര്‍ഷത്തിനുശേഷം തിരിച്ചെത്തി കൊടുവള്ളിയില്‍ സ്വര്‍ണ്ണക്കട തുടങ്ങുകയായരുന്നു.പഠനത്തില്‍ മോശക്കാരനായിരുന്നെങ്കിലും സ്‌ക്കൂള്‍ കാലഘട്ടത്ിലേ സാഹിത്യത്തില്‍ താല്‍പ്യം കാണിച്ചിരുന്ന മുഹമ്മദ് കോയ കഴിഞ്ഞവര്ഷം പ്രസിദ്ധീകരിച്ച ചെന്നമല്ലീപുരത്തെ പുളിമരങ്ങള്‍ എന്ന നോവല്‍ ഉള്‍പ്പെടെ ഏഴ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ലൈലയാണ് ഭാര്യ.അഞ്ച് മക്കളില്‍ നാലുപേരും വിദേശത്താണ്.ഫോണ്‍.9847910355