
അടൂര്‍: പള്ളിക്കലെ വളക്കൂറുള്ള മേല്‍മണ്ണ് മുഴുവനും മണല്‍ മാഫിയ വെട്ടിപ്പിളര്‍ത്തിക്കൊണ്ട് പോയപ്പോഴും കര്‍ഷകനായ ചെറുകുന്നം ഉണ്ണികൃഷ്ണ ഭവനത്തില്‍ ഉണ്ണികൃഷ്ണന്‍നായര്‍ നിരാശനായില്ല. ആ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് മണലിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിച്ച്
അവിടെയും നൂറുമേനി വിളെവടുക്കാമെന്ന് മറ്റുള്ളവരെ കാട്ടിക്കൊടുക്കുകയാണ് ഈ കര്‍ഷകന്‍. സ്വന്തമായി രേണ്ടക്കര്‍ സ്ഥലമുള്ള ഇദ്ദേഹം ഇപ്പോള്‍ അഞ്ച് ഏക്കറിലധികം സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
ചെറുകുന്നത്തെ ഈ കൃഷിയിടത്തിലേക്ക് വന്നാല്‍ ഒരു കുടുംബത്തിന്റെ അധ്വാനമാണ് കാണുവാന്‍ കഴിയുക. ഇത്തവണത്തെ പത്താം ക്ലാസ്സ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ ഹരികൃഷ്ണനാണ് കൃഷിയിടത്തില്‍ വെള്ളം നനയ്ക്കുന്നതിന്റെ ചുമതല. ഒപ്പം ഭാര്യ ഗീതാകുമാരിയും മകള്‍ ഗീതുവും ഉണ്ണികൃഷ്ണന്‍നായര്‍ക്ക് കൂട്ടായി ഉണ്ടാകും. മേല്‍മണ്ണ് നഷ്ടപ്പെട്ടെങ്കിലും ഈ കുടുംബത്തിന്റെ കഠിനാധ്വാനത്തില്‍ ഇവിടെ എല്ലാ പച്ചക്കറികളും സമൃദ്ധമായി വളരുകയാണ്. അത്യാധുനിക തരത്തിലുള്ള ജലവിതരണ സംവിധാനങ്ങളും
ഉണ്ണികൃഷ്ണന്‍നായര്‍ തന്റെ കൃഷിയിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ഓണവിപണി ഉള്‍െപ്പടെയുള്ളവ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കൃഷിയിറക്കിയിട്ടുള്ളത്.