കോട്ടയം: കേരളത്തില്‍ പൊതുഇടങ്ങളില്‍നിന്ന് കൂടുതല്‍ മരങ്ങളും വെട്ടിമാറ്റുന്നത് കോട്ടയത്ത്. 2014 ജനവരി ഒന്നിനും 2015 ജനവരി ഒന്നിനും ഇടയില്‍ ജില്ലയില്‍ വെട്ടിമാറ്റിയത് 3000 മരങ്ങള്‍. സംസ്ഥാനത്ത് ആകെ 12724 മരങ്ങളും മുറിച്ചു.
കോട്ടയം ജില്ലയില്‍ താമസിയാതെ മഴുവീഴാന്‍ പോകുന്നത് 2500 മരങ്ങള്‍ക്ക്. രാജഭരണകാലത്ത് വെച്ചുപിടിപ്പിച്ച 200 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് ഇവയില്‍ ഏറെയും. അത്യപൂര്‍വമായ മരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് അനുസരിച്ചുള്ള റോഡ് വികസനത്തിലാണ് മരം ഏറെയും നിലംപൊത്തിയത്.
മരം മുറിച്ച വകയില്‍ കോട്ടയം ജില്ലയില്‍നിന്ന് വനംവികസന നികുതിയായി ലഭിച്ചത് 6,18,335 രൂപ. കേരള വനം വകുപ്പ് നിയമപ്രകാരം പൊതുഇടങ്ങളിലെ ഒരു മരം മുറിച്ചാല്‍ പകരം 10 വൃക്ഷത്തൈകള്‍ നടണമെന്നാണ്. എന്നാല്‍, നിയമം കടലാസ്സില്‍ മാത്രമേയുള്ളൂ. ഒരു ജില്ലയില്‍പോലും പാലിച്ചിട്ടില്ല.
വിവരാകാശ നിയമപ്രകാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ബിനുവിന് ലഭിച്ച കണക്കുകളിലാണ് ഇവ സംബന്ധിച്ച വിവരങ്ങളുള്ളത്.
മെട്രോ റെയില്‍വേ ഉള്‍പ്പെടെയുള്ള പണികള്‍ നടക്കുന്ന എറണാകുളം ജില്ലയില്‍ മുറിച്ചുമാറ്റുന്ന മരങ്ങളുടെ കൃത്യമായ കണക്ക് പോലും ലഭ്യമല്ല. ഏറ്റവും കുറച്ച് മരങ്ങള്‍ വെട്ടിമാറ്റുന്നത് ഇടുക്കി ജില്ലയിലാണ്. ഇവിടെ 30 മരങ്ങള്‍ മാത്രമാണ് മുറിച്ചത്. ഈ ഇനത്തില്‍ ജില്ലയില്‍നിന്ന് വനംവികസന നികുതിയിനത്തില്‍ ലഭിച്ച തുക 58,519. വെട്ടിയ മരങ്ങള്‍ എണ്ണം കുറവാണെങ്കിലും മരത്തിന്റെ മൂല്യം കൂടുതലായിരുന്നെന്നാണ് കണക്കുകള്‍.
കോട്ടയത്തിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നത് കൊല്ലം ജില്ലയാണ്. വിവിധ ജില്ലകളില്‍ വെട്ടിമാറ്റിയ മരം, വനംവികസന നികുതിയായി കിട്ടിയ തുക എന്നിവ ചുവടെ. കൊല്ലം 3736 മരങ്ങള്‍ 4,1216 രൂപ. തൃശ്ശൂര്‍ 1527 മരങ്ങള്‍ 6,69,967 രൂപ. കോഴിക്കോട് 1174 മരങ്ങള്‍ 1,27,926 രൂപ. മലപ്പുറം 1000 മരങ്ങള്‍ 2,81,447 രൂപ. പത്തനംതിട്ട 588 മരങ്ങള്‍ 1,18,583 രൂപ. ആലപ്പുഴ 564 മരങ്ങള്‍ 2,57,894 രൂപ. വയനാട് 523 മരങ്ങള്‍ 22,019 രൂപ. പാലക്കാട് 201 മരങ്ങള്‍ 3,78,568 രൂപ. തിരുവനന്തപുരം 105 മരങ്ങള്‍ 17,1107 രൂപ. കാസര്‍കോട് 276 മരങ്ങള്‍ 58,585 രൂപ.
<റശ് ശറ='രീാാലിെേ'>&ിയുെ;റശ്>