വനത്തിന്റെ ഗര്‍ഭഗൃഹങ്ങളില്‍ നിന്ന് മാതൃഭൂമി ടീം പകര്‍ത്തിയ മലമുഴക്കി വേഴാമ്പലിന്റെ ചിത്രങ്ങള്‍ പരിസ്ഥിതിദിനമായ ജൂണ്‍ 5-ന് വെള്ളിയാഴ്ച രാവിലെ 9.30-ന് മാതൃഭൂമി ചാനല്‍ സംപ്രേഷണം ചെയ്യും.
24 മിനിട്ട് നീണ്ടുനില്‍ക്കുന്ന ഹ്രസ്വചിത്രത്തിന്റെ പേരാണ് 'മലമുഴക്കികളുടെ ജീവനസംഗീതം.'
നിത്യഹരിത വനങ്ങളിലാണ് മലമുഴക്കി വേഴാമ്പല്‍ കൂടുകൂട്ടുന്നത്. തേക്കടിയിലും വാല്‍പാറയിലും മുതുമലയിലുമായി മലമുഴക്കിയെ മാതൃഭൂമി ടീം തിരഞ്ഞു. ഒടുവില്‍ തേക്കടിയില്‍ നിന്നാണ് മികച്ച ചിത്രങ്ങള്‍ കിട്ടിയത്. ഉയര്‍ന്ന വൃക്ഷത്തിന്റെ സ്വാഭാവികമായ പൊത്തിലാണ് കൂട്. മറ്റ് പക്ഷികള്‍ കൂടുകൂട്ടുമെങ്കിലും വേഴാമ്പലിന് കൂടുകൂട്ടാന്‍ കഴിയില്ല. മരത്തിലെ പൊത്തുകള്‍ കൂടായി മാറ്റും. ഇത്തരത്തിലുള്ള പൊത്തുകള്‍ ഇല്ലാതെ വരുന്നതിനാലാണ് വേഴാമ്പലിന്റെ വംശം നശിക്കുന്നത്. മാതൃഭൂമി ചാനലിന്റെ കൊച്ചി ബ്യൂറോ ചീഫ്. ബിജു പങ്കജ് ആണ് നിര്‍മ്മാതാവും രചനയും. ബിനു തോമസാണ് ക്യാമറ. നീണ്ട നാലുമാസങ്ങള്‍ വേണ്ടി വന്നു ചിത്രങ്ങളെടുക്കാന്‍.