തേഞ്ഞിപ്പലം: കടുത്തവേനലില്‍ പക്ഷികളുടെ ദാഹം തീര്‍ക്കാന്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വക നീര്‍ക്കുടങ്ങള്‍. ചേലേമ്പ്ര ദേവകിഅമ്മ മെമ്മോറിയല്‍ ടീച്ചര്‍ എജ്യുക്കേഷന്‍ കേന്ദ്രത്തിലെ എം.എഡ്, ബി.എഡ് വിദ്യാര്‍ഥികളാണ് കോളേജ് കാമ്പസില്‍ കിളികള്‍ക്കായി വെള്ളം കരുതി വെക്കുന്നത്.
ഇതിനു പുറമെ വിദ്യാര്‍ഥികള്‍ വീട്ടുപരിസരങ്ങളിലും നീര്‍ക്കുടങ്ങള്‍ സ്ഥാപിക്കും. പദ്ധതി പ്രിന്‍സിപ്പല്‍ ഡോ.സി.എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ. രവീന്ദ്രന്‍, ഡോ. മാത്യു ജോസഫ്, പി. പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.