ജൈവലായനിയുമായി എവര്‍ഗ്രീന്‍ മിഷന്‍

Posted on: 05 Jun 2013

സെപ്റ്റിക് മാലിന്യപ്രശ്‌നത്തിന് ജൈവ പരിഹാരവുമായി എവര്‍ഗ്രീന്‍ മിഷന്‍ കമ്യൂണിറ്റി ഡവലപ്പ്‌മെന്‍റ് സര്‍വീസ് എന്ന സന്നദ്ധ സംഘടന രംഗത്ത്. സെപ്റ്റിക് മാലിന്യം ലഘൂകരിക്കാനുള്ള ലളിതമാര്‍ഗങ്ങളും ബോധവത്കരണ പരിപാടികളുമായാണ് കൊച്ചി തൃക്കാക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന ജനങ്ങളെ സമീപിക്കുന്നത്.

കക്കൂസ് വൃത്തിയാക്കാന്‍ സംഘടന ബയോ-ടോയ്‌ലറ്റ് ക്ലീനര്‍ വികസിപ്പിച്ചിട്ടുണ്ട്. തൈര്, ബീറ്റ്‌റൂട്ട്, മോര്, നാരങ്ങ, ശര്‍ക്കര, യീസ്റ്റ്, തേങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവലായനി കക്കൂസ് മാലിന്യം എളുപ്പത്തില്‍ വിഘടിക്കാന്‍ സഹായിക്കുമെന്ന് എവര്‍ഗ്രീന്‍ മിഷന്‍ ഡയറക്ടര്‍ വര്‍ഗീസ് ജോണ്‍ പറയുന്നു. ഇത് ടാങ്കിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും വര്‍ഷങ്ങളോളം ടാങ്ക് നിറയാതെ നിലനിര്‍ത്തുകയും ചെയ്യും. ലായനിക്ക് കൊച്ചി യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയ്ക്ക് ശുചിത്വ മിഷന്റെ അംഗീകാരവും കിട്ടി.

ലിറ്ററിന് 35 രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന ജൈവലായനി തയ്യാറാക്കാന്‍ എവര്‍ഗ്രീന്‍ മിഷന്‍ കേരളത്തിലെങ്ങും സൗജന്യ പരിശീലന പരിപാടി നല്‍കുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. സൈറ്റ്: www.evergreenmission.org. Email: info@evergreenmission.org. ഫോണ്‍: 8089636101.




1

 

ga