ലോകം മുഴുവന്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു പാരിസ്ഥിതികപ്രശ്‌നമാണ് ഖരമാലിന്യ സംസ്‌കരണം. ആര്‍ക്കും ശല്യമുണ്ടാക്കാതെ ഉറവിടങ്ങളില്‍ വച്ചുതന്നെ അവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ കഴിയണം.
അതോടൊപ്പം ഊര്‍ജലാഭത്തിനും വഴിയൊരുക്കാം. ചെറുതുമുതല്‍ വലുത് വരെയുള്ള ഏത് തരം ബയോഗ്യാസ് പ്ലാന്റുകളും ഇന്ന് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
എല്ലാജൈവപദാര്‍ഥങ്ങളും വെള്ളത്തോടൊപ്പം പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ അനൈറോബിക് ബാക്ടീരിയയുടെ (വായുവിന്റെ സാന്നിധ്യമില്ലാതെ ജീവിക്കുന്നവ) സഹായത്താല്‍ അഴുക്കുകള്‍ വിഘടിപ്പിക്കപ്പെട്ട് മീതൈല്‍ വാതകം ഉണ്ടാക്കുകയും അവ പൈപ്പിലൂടെ ശേഖരിച്ച് സ്റ്റൗ കത്തിക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം.
ശുചിത്വം ഉറപ്പ് വരുത്താനാഗ്രഹിക്കുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമെല്ലാം ബയോഗ്യാസ് പ്ലാന്റുകള്‍ കൂടാതെ പൈപ്പ് കമ്പോസ്റ്റ്, കുഴികമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ മാലിന്യനിര്‍മാര്‍ജന പദ്ധതികളും പ്രയോജനപ്പെടുത്താം.
ലോകത്താകെ നിര്‍മിച്ചെടുക്കുന്ന ഭക്ഷണത്തിനുവേണ്ടി 25% സ്ഥലവും 70% വെള്ളവും ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം അത് 80% വനനശീകരണത്തിനിടവരുത്തുകയും 30% ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്നുണ്ട്.