സദ്ഗമയ ഒരുങ്ങി

Posted on: 13 Nov 2014

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പിറന്നാളാഘോഷത്തിന് ഒരുക്കങ്ങളായി. നിര്‍ധന കുടുംബത്തിനുള്ള വീടിന്റെ താക്കോല്‍ദാനം, ബ്ലൈന്‍ഡ് ഫ്രണ്ട്‌ലി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം എന്നിവയും പിറന്നാളാഘോഷത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടക്കും.
രാവിലെ ഏഴുമണിക്ക് സര്‍വമത പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ തുടങ്ങും. പെരുമ്പാവൂര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ്, ആലുവ അന്ധവിദ്യാലയം എന്നിവിടങ്ങളിലാണ് പ്രാര്‍ത്ഥന. ആണ്ടിപ്പള്ളി മഠം എ.എ. ബാബുരാജ് സ്വാമിയാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.
രാവിലെ 10.30ന് 'സത്ഗമയ'യിലാണ് ചടങ്ങുകള്‍. മാനവികത സൗഹൃദ ജന്‍മദിനാഘോഷം ശങ്കരാചാര്യ ഓംകാരാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ പ്രസിഡന്റ് എം.ഡി. നാലപ്പാട്ട് അധ്യക്ഷത വഹിക്കും. കെ.ജെ. യേശുദാസ് മുഖ്യപ്രഭാഷണം നടത്തും.

പാവപ്പെട്ട കുടുംബത്തിനായി കൃഷ്ണയ്യരുടെ സഹകരണത്തോടെ പത്തനംതിട്ടയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ താക്കോല്‍ദാനം സദ്ഗമയയില്‍

നടക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്കായുള്ള ശാരദ കൃഷ്ണയ്യര്‍ സംഗീത വിദ്യാലയം, കാഴ്ചയില്ലാത്ത കുട്ടികളെ ഉദ്ദേശിച്ച് ആലുവ അന്ധവിദ്യാലയത്തില്‍ നിര്‍മിച്ച ബ്ലൈന്‍ഡ് ഫ്രണ്ട്‌ലി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.

പൗരാവലിയുടെ ആഘോഷം 16 ന്

കൊച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പിറന്നാളാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് 16 നാണ്. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 50 കലാകാരന്‍മാര്‍ അണിനിരക്കുന്ന മേളമാണ് ഈ ആഘോഷത്തിന്റെ ശ്രദ്ധാകേന്ദ്രം. രാവിലെ 10.30 ന് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ആഘോഷം ഉദ്ഘാടനം ചെയ്യും. 11.30ന് 'എല്ലാവര്‍ക്കും തുല്യനീതി' എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. വൈകീട്ട് നാലിന് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൗരസ്വീകരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കൃഷ്ണയ്യര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കും.

പ്രൊഫ.എം.കെ. സാനു മംഗളപത്രം സമര്‍പ്പിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യാതിഥിയായിരിക്കും. ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലാണ് പെരുവനത്തിന്റെ നേതൃത്വത്തിലുള്ള മേളം.











gallery krishna iyer

 

ga