രണ്ടര വര്‍ഷത്തോളമായി വി.ആര്‍. കൃഷ്ണയ്യരുടെ സെക്രട്ടറിയായി സേവനം ചെയ്യുന്ന രാമനാഥന്‍ പി. കൃഷ്ണന്‍

ആ ജീവിതത്തിലെ ലാളിത്യമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ലളിതമായ സാഹചര്യത്തിലാണ് ഇവിടെ, സദ്ഗമയയില്‍ കൃഷ്ണയ്യര്‍ സ്വാമികള്‍ കഴിയുന്നത്. അതില്‍ അദ്ദേഹത്തിന് സന്തോഷമാണ്. തനിക്കു വേണ്ടിയല്ല എന്നും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത്. ലോകത്തിനു മുഴുവനും സുഖം വരട്ടെ എന്നാണ് അദ്ദേഹം എറണാകുളത്തപ്പനോട് പ്രാര്‍ത്ഥിക്കുക.
രോഗികളോട് വല്ലാത്ത മനസ്സലിവാണ്. കാന്‍സര്‍ രോഗികളായ കുട്ടികളെ കാണുമ്പോള്‍ പലപ്പോഴും കണ്ണുനിറയും. ആഡംബരങ്ങള്‍ കഴിവതും ഒഴിവാക്കും. മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശം, മാന്യമായും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശം - അതാണ് സ്വാമി ആഗ്രഹിക്കുന്നത്. പോലീസ് അതിക്രമങ്ങളും മറ്റും വായിക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥനാകും. കോടതിയില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസത്തെച്ചൊല്ലി രോഷാകുലനാകുന്നതും കണ്ടിട്ടുണ്ട്.