വിസ്മയിപ്പിക്കുന്ന ഭാഷാസ്വാധീനം

Posted on: 13 Nov 2014

15 വര്‍ഷമായി സ്റ്റെനോഗ്രാഫറായി ജോലിചെയ്യുന്ന പച്ചാളം കാട്ടുങ്കല്‍ സ്വദേശിനി ചന്ദ്രിക എഴുതുന്നു

പത്താംക്ലാസ് കഴിഞ്ഞ് ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡുമൊക്കെ പഠിച്ച ഞാന്‍ ശരിക്കും ഇംഗ്ലീഷ് പഠിച്ചത് കൃഷ്ണയ്യര്‍സ്വാമിയില്‍നിന്നാണ്. ഘനഗംഭീരമായ ഭാഷയില്‍ ഡിക്ടേറ്റ് ചെയ്യുന്നത് ഷോര്‍ട്ട്ഹാന്‍ഡില്‍ എഴുതിയശേഷം ടൈപ്പ്ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. വിദേശികളെപ്പോലും വിസ്മയിപ്പിക്കുന്ന ഭാഷാസ്വാധീനമാണ് സ്വാമിയുടേത്. അദ്ദേഹത്തിന്റെ വിധിന്യായത്തിലെ വാക്കുകള്‍ പിന്നീട് ഓക്‌സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ചേര്‍ത്തിട്ടുണ്ട്. ഞാന്‍ വന്ന കാലത്ത് മൂക്കിന്‍തുമ്പത്തായിരുന്നു ദേഷ്യം. പറയാനുള്ളതു പറയും, പിന്നെ അത് മനസ്സില്‍വെയ്ക്കില്ല. എല്ലാവരോടും സ്‌നേഹവും പരിഗണനയും കാണിക്കും. ഇപ്പോഴും ദിവസം എട്ടുപത്ത് കത്തുകള്‍ക്കുവരെ മറുപടി അയയ്ക്കും. പത്തിലധികം ഇ-മെയിലുകള്‍ വായിച്ച് റിപ്ലൈ നല്‍കും. ചിലപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാകും ഡിക്ടേറ്റ് ചെയ്യുക.

നമ്മുടെ സുഖദുഃഖങ്ങളെല്ലാം ചോദിച്ചറിയും. ആവശ്യനേരത്ത് അറിഞ്ഞ് സഹായിക്കും. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന്റെ ചുമതലയും എനിക്കാണ്.




gallery krishna iyer

 

ga