'സരിതയുടെ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവിടും'

Posted on: 23 Jul 2013

പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ .

രഹസ്യമൊഴി പുറത്തുവരുന്നത് ദേശീയ - സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കുമെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു. സരിതയുടെ മൊഴി ശരിയായി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അഡ്വ. ഫെന്നി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.




 

ga