ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Posted on: 23 Jul 2013

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തട്ടിപ്പ് നടന്നത് ടെന്നിയുടെ അറിവോടെ ആയിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.

സോളാര്‍ തട്ടിപ്പുകേസിെല അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഉന്നത സ്വാധീനമുള്ള വ്യക്തയാണ് ടെന്നി ജോപ്പന്‍ . ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. അതിനിടെ ടെന്നി ജോപ്പന്റെ റിമാന്‍ഡ് കാലാവധി പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ആഗസ്ത് 21 വരെ നീട്ടി.



 

ga