സോളാര്‍ കേസ്: സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് നിയമോപദേശം

Posted on: 12 Jul 2013

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം കിട്ടി.
അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്നുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വീണ്ടും എത്തുമ്പോള്‍ ഇക്കാര്യം കോടതിയെ സര്‍ക്കാര്‍ അറിയിക്കും. നിലവിലുള്ള പോലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുനീങ്ങുന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അന്വേഷണത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള പുരോഗതി വ്യക്തമാക്കുന്ന സത്യവാങ്മൂലം ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതാണ്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്യും.




 

ga