കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടുന്നത് പ്രതികള്‍ രക്ഷപെടുന്നതിനുള്ള സാഹചര്യമൊരുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ വൈകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കും. കേസ് അന്തമായി നീട്ടിക്കൊണ്ടു പോകാനും ഇതിടയാക്കും. അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെ സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും യൂത്ത് യൂത്ത് കോണ്‍ഗ്രസുകാരെ ഇറക്കി പ്രക്ഷോഭത്തെ തടയാന്‍ ശ്രമിക്കേണ്ടന്നും കൊടിയേരി മുന്നറിയിപ്പ് നല്‍കി.
സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം പ്രതിപക്ഷം അംഗീകരിക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.എം നേതാവ് തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു.