വൊക്കേഷണല്‍ എക്‌സ്‌പോയില്‍ എറണാകുളം ജേതാക്കള്‍

Posted on: 01 Dec 2014


തിരൂര്‍ : സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രദര്‍ശനത്തില്‍ എറണാകുളം മേഖല ഒന്നാമതെത്തി. തൃശ്ശൂരിനാണ് രണ്ടാം സ്ഥാനം. നൂതനാശയം അവതരിപ്പിച്ച സ്റ്റാളുകളില്‍ വടകരമേഖലയിലെ കിണാശ്ശേരി ജി.വി.എച്ച്. എസ്.എസ് ഒന്നാം സ്ഥാനം നേടി.

ചെങ്ങന്നൂര്‍ കല്ലിശ്ശേരി വി.എച്ച്.എസ്.എസ് രണ്ടും എറണാകുളം വയലാ ജി.വി.എച്ച്.എസ്.എസ് മൂന്നും സ്ഥാനത്തെത്തി. ഏറ്റവും വിപണന സാധ്യത എന്ന വിഭാഗത്തില്‍ തൃശ്ശൂര്‍ കയ്പമംഗലം ജി.വി.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട ജി.വി.എച്ച്.എസ്.എസ്, വടകര റഹ്മാനിയ വി.എച്ച്.എസ്.എസ് എന്നിവ ആദ്യമുന്നു സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.

ഏറ്റവും ലാഭസാധ്യതയുള്ളവയുടെ മത്സരത്തില്‍ കുറ്റിപ്പുറം മേഖലയിലെ കാരാകുര്‍ശ്ശി ജി.വി.എച്ച്.എസ്.എസും കൊല്ലം ഞെക്കാട് ജി.വി.എച്ച്.എസ്.എസും തൃശ്ശൂര്‍ നടവരമ്പ് ജി.വി.എച്ച്.എസ്.എസ്സുമാണ് മുന്നിലെത്തിയത്. പാഠ്യവിഷയവുമായി ബന്ധപ്പെട്ടവയുടെ വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങള്‍ എറണാകുളം കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വി.എച്ച്.എസ്.എസ്, തൃശ്ശൂര്‍ മേഖലയിലെ അടിമാലി എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസ്, കൊട്ടാരക്കര ബോയ്‌സ് ജി.വി.എച്ച്.എസ് എന്നിവയുമാണ് നേടിയത്. മൊത്തം 89 സ്റ്റാളുകളായിരുന്നു പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.



Sasthramela Zoomin

 

ga