പ്‌ലാവിനെ മറക്കരുതേ..ചക്കയേയും

Posted on: 30 Nov 2014


പ്ലാവിനേയും ചക്കയേയും മറക്കുന്ന പുതുതലമുറയ്ക്കുള്ള മുന്നറിയിപ്പായിരുന്നു പത്തനംതിട്ട പ്രാമാടം നേതാജി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ശാസ്ത്രനാടകത്തിലൂടെ അവതരിപ്പിച്ചത് .ചക്കമരം എന്ന നാടകത്തിന് എ ഗ്രേഡും കിട്ടി. നാടകത്തിലെ പ്രധാന കഥാപാത്രമായ ജാനു നട്ടുവളര്‍ത്തിയ ചക്കമരം ഉപകാരപ്രദമല്ല എന്ന കാരണംപറഞ്ഞ് നാട്ടുകാര്‍ വെട്ടിക്കളയാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. ചക്കയുടെ സാധ്യതകള്‍ തിരിച്ചറിയാത്ത മനുഷ്യന് കാക്ക മാതൃക കാണിക്കുകയാണ്. ചക്കക്കുരു വിവിധയിടങ്ങളില്‍ കൊണ്ടുപോയി കാക്കയിടുകയും അവിടെയെല്ലാം പ്ലാവ് ഉണ്ടാവുകയുമായിരുന്നു. ചക്കയുടെ വിപണന സാധ്യതയും ഔഷധമൂല്യവും പ്രേക്ഷകര്‍ക്കുമുമ്പില്‍ കുട്ടികള്‍ അവതരിപ്പിച്ചു. നാടകത്തിലെ ഹാസ്യകഥാപാത്രം അവതരിപ്പിച്ച ടി.അഭിലാഷിന് മികച്ച നടനുള്ള അവാര്‍ഡും കിട്ടി.
മനോജ് സുനിയാണ് നാടകത്തിന്റെ സംവിധായകന്‍. അജിന്‍ പി.ജോര്‍ജ്, പി.അഭിലാഷ്, പി.പ്രവീണ്‍, ജിന്‍സ് ഉമ്മന്‍ ജോയ്, പി.എം ശ്രീലക്ഷ്മി, ആര്‍.ശ്രീലക്ഷ്മി, അനില കുഞ്ഞുമോന്‍, വിഷ്ണു വിജയന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.



Sasthramela Zoomin

 

ga