ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി, തെങ്ങോലയുടെ രണ്ട് ഈര്‍ക്കിലി, രണ്ട് റബ്ബര്‍ ബാന്‍ഡ്, നൂല്‍ക്കമ്പി..വിപണിയില്‍ 150 രൂപവരുന്ന എലിക്കെണി ഈ വസ്തുക്കള്‍കൊണ്ടുമാത്രം നിര്‍മിക്കാമെന്ന് വ്യക്തമാക്കുകയാണ് ആലപ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഗ്രിക്കള്‍ച്ചറല്‍ വിഭാഗം വിദ്യാര്‍ഥികളായ അമീര്‍ ഷായും ജിേജാ വര്‍ഗീസും.
ഇതിനുപുറമെ മീന്‍ പിടിക്കാനുള്ള കെണി, കീടങ്ങളെ പിടിക്കാനുള്ള പശകൊണ്ടുള്ള കെണി എന്നിവയും ശാസ്‌ത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. പി.വി.സി. പൈപ്പുകൊണ്ട് 150 രൂപവരുന്ന പുല്‍വെട്ട് യന്ത്രം എന്നിവയും ഈ മിടുക്കന്‍മാര്‍ നിര്‍മിച്ചിട്ടുണ്ട്.