സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ചിരാതിനും മാഗ്മയ്ക്കും ഇത് അഞ്ചാംവര്‍ഷം. കോഴിക്കോട് പരപ്പില്‍ എം.എം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കണ്ടുപിടിത്തമായ ബള്‍ബുകളാണ് ഇവ. ഇതില്‍ മണ്ണെണ്ണ വിളക്കിന്റെ രൂപമാണ് എല്‍.ഇ.ഡി. ലാമ്പായ മാഗ്മയ്ക്ക്. നോക്കിയയുടെ ചെറിയ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം എന്നതടക്കം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഇത്തവണ ബള്‍ബില്‍ വരുത്തിയിട്ടുണ്ട്. രണ്ടുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ രണ്ടര മണിക്കൂറോളം പ്രവര്‍ത്തിപ്പിക്കാം. ചിരട്ടയും ഗ്ലാസും ഉപയോഗിച്ചാണ് നിര്‍മാണം. 220 രൂപയാണ് വില. 35 രൂപമാത്രം വില വരുന്ന ഒരു വോള്‍ട്ട് എല്‍.ഇ.ഡി..യാണ് ചിരാത്. 1000 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ വെറും ഒരു യൂണിറ്റ് വൈദ്യുതി മാത്രം. അബ്ദുള്‍ ഹഖ്, വിജില്‍ ലാല്‍, മുഹമ്മദ് ഫാസില്‍, മുഹമ്മദ് അജ്മല്‍ എന്നിവരാണ് ഇത്തവണ ചിരാതിന്റെ പരിഷ്‌കരിച്ച രൂപവുമായി എത്തിയത്.