വൈദ്യുതി വേണ്ട, ജൈവകൃഷിയുടെഅംബാസഡര്‍ക്ക്‌

Posted on: 30 Nov 2014

വൈദ്യുതിയില്ലാതെയും വെള്ളം പമ്പ് ചെയ്യാം.അതിനുള്ള സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ജൈവകൃഷിയുടെ അംബാസഡര്‍ കൂടിയായ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥി വയനാട് സ്വദേശി സൂരജ് സി.എസ് ആയിരുന്നു.
ശാസ്‌ത്രോത്സവത്തില്‍ വി.എച്ച്.എസ്.ഇ എക്‌സ്‌പോയിലാണ് ഗവ.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥി കൂടിയായ സൂരജ് പുതിയ യന്ത്രം പരിചയപ്പെടുത്തിയത്. കാലുകൊണ്ട് ചവിട്ടി എട്ടുമീറ്റര്‍ ഉയരത്തില്‍ വെള്ളം പമ്പ് ചെയ്യാന്‍ ഇതിനുകഴിയും.
പിസ്റ്റള്‍, വാഷര്‍, പെഡല്‍, പൈപ്പ് തുടങ്ങിയവയുണ്ടെങ്കില്‍ പമ്പുസെറ്റ് റെഡി. 1500 രൂപ മതിയാവും ഇതുനിര്‍മ്മിക്കാന്‍. ഇതിനൊപ്പം വെര്‍മി കംപോസ്റ്റ് യൂണിറ്റും വാഴയുടെ കന്നില്‍ നിന്നും 70 തൈകള്‍വരെ ഉണ്ടാക്കാന്‍ കഴിയുന്ന മാക്രോ പ്രൊപ്പഗേഷന്‍ രീതിയും സൂരജ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.
അഞ്ച്, 10 സെന്റ് കൃഷിയുള്ളവര്‍ക്ക് മതിയായ കംപോസ്റ്റ് വളം ഉണ്ടാക്കാന്‍ കഴിയുന്ന സംവിധാനമാണ് പരിചയപ്പെടുത്തിയത്.
സ്‌കൂള്‍വിട്ട് വീട്ടിലെത്തിയാല്‍ സൂരജ് നേരെ പോകുന്നത് തന്റെ കൃഷിത്തോട്ടത്തിലേക്കാണ്. രണ്ടാംവര്‍ഷ വി.എച്ച്.എസ്.സി വിദ്യാര്‍ഥിയായിരിക്കെ വീട്ടിലെ നാലേക്കറോളം ഭൂമിയില്‍ ജൈവകൃഷിയിലൂടെ പുതിയ കാര്‍ഷിക സംസ്‌കാരം ഉണ്ടാക്കിയെടുത്ത സൂരജിനെ ജൈവകൃഷിയുടെ അംബാസഡറായി സര്‍ക്കാര്‍ തിരഞ്ഞെടുത്തതും അടുത്തയിടെയാണ്. വൈകീട്ട് 5.30 സ്‌കൂള്‍ വിട്ടെത്തിയാല്‍ 6.30 വരെ പുരയിടത്തിലുണ്ടാകും.



Sasthramela Zoomin

 

ga