ഒറ്റപ്പാലം ബധിര വി.എച്ച്.എസ്.സിയിലെ വിദ്യാര്‍ഥികളാണ് ശരത് ബാബുവും സുഫിയാനും. ശബ്ദംകേള്‍ക്കാന്‍ കഴിയാത്ത അവര്‍ പ്രകൃതിയുടെ വിളികേട്ടു. ആന്തൂറിയം, ഓര്‍ക്കിഡ്, യൂഫോറിയ, റോസ്, പച്ചക്കറികള്‍ എന്നിവയാണ് ഇവരുടെ നേതൃത്വത്തില്‍ നട്ടുവളര്‍ത്തി ശാസ്‌ത്രോത്സവത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്.
23 സഹപാഠികള്‍ ഇവയൊക്കെ ഒരുക്കാന്‍ ഇരുവരേയും അകമഴിഞ്ഞു സഹായിച്ചു. ഇവരുടെ കഠിനാധ്വാനത്തെ ശാസ്ത്രാത്സവം കാണാനെത്തിയവരുടെ അഭിനന്ദനംകൊണ്ടുമൂടി. കൊട്ടിയടയ്ക്കപ്പെട്ട കാതുകളെ തോല്‍പ്പിക്കുന്ന പുഞ്ചിരിയില്‍ മാത്രം ഈ മിടുക്കര്‍ മറുപടിയൊതുക്കി. ഇതുകൂടാതെ വിവിധതരം സ്‌ക്വാഷ്, അച്ചാര്‍, ജാം എന്നിവയും വൊക്കേഷണല്‍ എക്‌സ്‌പോയില്‍ ഇവരുടെ വക ഉണ്ടായിരുന്നു.