നമ്മുടെഗ്രാമം മനോഹരം

Posted on: 30 Nov 2014

ആരും കൊതിക്കുന്ന സുന്ദര ഗ്രാമം. തൃശ്ശൂര്‍ പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ ശാസ്‌ത്രോത്സവത്തില്‍ അവതരിപ്പിച്ചത് ഗ്രാമസമൃദ്ധിയുടെ ഈ മനോഹാര മാതൃകയാണ്. കൃഷി, മൃഗസംരക്ഷണം, പുഴ, കുടില്‍ വ്യവസായം എന്നുവേണ്ട കാവും ആയുര്‍വേദകേന്ദ്രവും വരെ ഇവരുടെ പൈതൃക ഗ്രാമത്തെ ആകര്‍ഷകമാക്കി.
സുന്ദരഗ്രാമത്തിലൂടെ വിനോദസഞ്ചാരം എങ്ങനെ ആകര്‍ഷകമാക്കാം എന്ന ആശയമാണ് ഇവര്‍ മുന്നോട്ടുവെച്ചത്. ഇത് ഒരുവരുമാനമാക്കുന്നത് എങ്ങനെയെന്നും അവര്‍ വിശദമാക്കി. 18 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇത് തയ്യാറാക്കിയത്.
ഗപ്പിയും മോളിയും
വിദേശ അലങ്കാര മത്സ്യങ്ങളുടെ അക്വേറിയവുമായെത്തിയാണ് കണ്ണൂര്‍ അഴീക്കല്‍ വി.എച്ച്.എസ്.സി.യിലെ മുഹമ്മദ് ഇര്‍ഷാദും ടി.സിനാനും ശ്രദ്ധനേടിയത്. ഗപ്പി, മോളി, മലാഖ മത്സ്യം ഓസ്‌കാര്‍, പടയാളി, പൂച്ച മത്സ്യം എന്നിങ്ങനെ 30 തരം അലങ്കാര മത്സ്യങ്ങളുമായി ആയിരുന്നു ഇവരുടെ വരവ്. ഇതിനുപുറമെ നാടന്‍ അലങ്കാര മത്സ്യങ്ങളും ഇവര്‍ പ്രദര്‍ശിപ്പിച്ചു.
വൊക്കേഷണല്‍ എക്‌സ്‌പോയില്‍ ഇവയെ പ്രദര്‍ശിപ്പിച്ചപ്പോള്‍ വാങ്ങാന്‍ ആളുകളുടെ തിരക്ക്. അക്വേറിയം 1000 രൂപയ്ക്കാണ് വിറ്റത്. മത്സ്യങ്ങള്‍ 10 രൂപ നിരക്കിലും വിറ്റു.



Sasthramela Zoomin

 

ga