അറിഞ്ഞിരിക്കാംക്ഷുദ്രസസ്യങ്ങളെ

Posted on: 30 Nov 2014

നിരനിരയായി നില്‍ക്കുന്ന അക്കേഷ്യമരങ്ങളും പൂത്തുലഞ്ഞ അരിപ്പൂവുമൊക്കെ കാണാന്‍ നല്ല ശേലാണ്. പക്ഷേ, അതിഥികളായി നമ്മുടെ നാട്ടിലെത്തി വേരുപിടിച്ച് വളര്‍ന്നുപന്തലിച്ച ഈ സസ്യങ്ങളുയര്‍ത്തുന്ന ഭീഷണിയാണ് കൊല്ലം താമരക്കുടി ശിവവിലാസം വി.എച്ച്.എസ്.ഇ സ്‌കൂള്‍ അഗ്രിക്കള്‍ച്ചറല്‍ വിഭാഗം വിദ്യാര്‍ഥികളായ ശ്രീവിദ്യ പി.എയും അഭിജിത് വി.കുമാറും അവതരിപ്പിച്ചത്. വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ 20ല്‍പ്പരം അധിനിവേശ സസ്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ഇവരുടെ ലക്ഷ്യം.
ആനത്തൊട്ടാവാടി, അരിപ്പൂ, ചൈനീസ് ക്രീപ്പര്‍(ധൃതരാഷ്ട്രപ്പച്ച), കമ്മ്യൂണിസ്റ്റ് പച്ച, തുടങ്ങിയ സസ്യങ്ങളാണ് ക്ഷുദ്രസസ്യങ്ങളുടെ ഗണത്തില്‍പെടുന്നത്. ഇതില്‍ ചൈനീസ് ക്രീപ്പര്‍ എന്നയിനം ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 20000 മുതല്‍ 40000 വരെ വിത്തുണ്ടാകുന്നുണ്ട്. അതോടൊപ്പം ആനത്തൊട്ടാവാടി ഒരു ചതുരശ്രമീറ്ററില്‍ 12000 വിത്തുവരെയുമുണ്ടാകും. ഇതിനാല്‍തന്നെ വളരെ വേഗത്തില്‍ ഇതിന്റെ വ്യാപനവും നടക്കും. വേറൊരു ആവാസവ്യവസ്ഥയില്‍ വളര്‍ന്നുവന്ന ചെടിയായതിനാല്‍ അവയെ നിയന്ത്രിക്കാന്‍ അവിടെ കഴിഞ്ഞെന്നുവരാം. പക്ഷേ, ഇവിടെ ഈ ചെടികളുടെ വ്യാപനംതടയാന്‍ കഴിയില്ല. തൃശ്ശൂര്‍, പീച്ചി വനഗവേഷണകേന്ദ്രവുമായി സഹകരിച്ചാണ് ഇവരുടെ ബോധവത്കരണം. മാതൃഭൂമി സീഡിന്റെ കൊല്ലം ജില്ലാതല അവാര്‍ഡും സംഘം വാങ്ങിയിട്ടുണ്ട്



Sasthramela Zoomin

 

ga