400 മീറ്റര്‍ ഉയരത്തില്‍ പറക്കും ആളില്ലാവിമാനം

Posted on: 29 Nov 2014

ഡ്രോണുമായി ഐസകും ടോമും
ഏരിയല്‍ ഷൂട്ടിങ്ങിനും ചാരപ്പണിക്കും പേരുകേട്ടതും ഭൂമിയില്‍നിന്ന് നിയന്ത്രിക്കാവുന്ന ചെറുവിമാനത്തിന്റെ പതിപ്പായ ഡ്രോണു(ആളില്ലാ വിമാനം)മായാണ് മൂവാറ്റുപുഴയില്‍ നിന്ന് ഐസക് ജോണും ടോം ക്രിസ്സും ശാസ്ത്രമേളക്കെത്തിയത്.
മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ഥികളാണിവര്‍. രണ്ടുപേരും ചേര്‍ന്നാണ് 400 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ കഴിയുന്ന ഡ്രോണ്‍ നിര്‍മിച്ചത്. നാല് പ്രൊപ്പല്ലറുകള്‍, നാല് ബ്രഷ്‌ലെസ് മോട്ടോറുകള്‍, 30 ആംപിയറുള്ള ഇലക്ട്രോണിക് സ്പീഡ് കണ്‍ട്രോളര്‍ ലിപ്പോ ബാറ്ററി, ഫ്ലൈറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്, ജി.പി.എസ് സംവിധാനം എന്നിവ ചേര്‍ത്താണ് ഡ്രോണ്‍ നിര്‍മിച്ചത്.
കൈയില്‍വെച്ച് ഡ്രോണിനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളര്‍ വാങ്ങുകയാണ് ചെയ്തത്.
ഒരുമാസത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രോണ്‍ യാഥാര്‍ഥ്യമായത്. മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയിലൂടെ ജി.പി.എസ് സംവിധാനത്തിലും ഇത് പ്രവര്‍ത്തിക്കാമെന്ന് ഐസക്കും ടോമും പറയുന്നു.
നിലത്തിറങ്ങുമ്പോള്‍ തകരാര്‍ ഉണ്ടാകാതിരിക്കാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.
സിനിമ ചിത്രീകരണം, ചിത്രമെടുക്കല്‍, കാര്‍ഷികമേഖലയില്‍ കീടനാശിനി തളിക്കല്‍, സൈനീക രംഗത്ത് എന്നിവിടങ്ങളില്‍ ഡ്രോണ്‍ സഹായകരമാണ്. ഏരിയല്‍ വ്യൂ ഷൂട്ടിങ്ങിനായി ഇപ്പോള്‍ ഡ്രോണ്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.
പ്രിന്‍സിപ്പല്‍ ഓഫ് ഏവിയേഷന്‍ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രോണിന്റെ രൂപകല്‍പ്പന.



Sasthramela Zoomin

 

ga