ഡെങ്കിയില്ല, ചിക്കുന്‍ഗുനിയയും
തുമ്പികളുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന തൗഫീഖ് മുഹമ്മദും ജിഷ്ണുവും
തുമ്പികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ െഡങ്കിപ്പനിയും ചിക്കുന്‍ഗുനിയയും ഉണ്ടാകില്ലെന്ന് ശാസ്‌ത്രോത്സവത്തിനെത്തിയ തൗഫീഖും ജിഷ്ണുവും പറയുന്നു.
കോട്ടയം താഴത്ത് വടകരയിലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് തുമ്പികളുടെ പ്രാധാന്യം പറയുന്ന തൗഫീഖ് മുഹമ്മദും ജിഷ്ണു ഗോപാലകൃഷ്ണനും.
കൊതുകുകളുടെ ലാര്‍വയെയും കൊതുകിനെയും തുമ്പികള്‍ തിന്നുനശിപ്പിക്കുന്നുവെന്നും ഇത് ഡെങ്കിപ്പനിപോലുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്നും ഈ വിദ്യാര്‍ഥികള്‍ പറയുന്നു.
കോട്ടയത്തെ വെള്ളാവൂര്‍ ഗ്രാമപ്പഞ്ചായത്തിലാണ് ഇവര്‍ തുമ്പികളെക്കുറിച്ച് പഠനംനടത്തിയത്.
വേനല്‍ മഴയുണ്ടാകുമ്പോള്‍ തുമ്പികളുടെ എണ്ണം കൂടുന്നുവെന്നും തൗഫീഖും ജിഷ്ണുവും പഠനത്തില്‍ കണ്ടെത്തി. തുമ്പികള്‍ ധാരാളമുള്ളപ്പോള്‍ ചിക്കുന്‍ ഗുനിയയോ ഡെങ്കിപ്പനിയോ ഉണ്ടാകുന്നില്ലെന്നും ഇവര്‍ പറയുന്നു.