നാടിനെ നടുക്കിയ പല അപകടങ്ങള്‍ക്കും ലെവല്‍ക്രോസുകള്‍ ഒരു കാരണമായി വന്നപ്പോള്‍ അതിനു പരിഹാരം തേടിയുള്ള യാത്രയില്‍ നിന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ ഉദയം. കൊല്ലം പതാരം എസ്.എം.എച്ച്.എസ്.എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ സഞ്ജു, മുഹമ്മദ് സാലിഹ് എന്നിവരും കാസര്‍കോട് കുട്ടമത്ത് ജി.എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ഥികളായ നന്ദഗോപന്‍, ക്രിസ്റ്റീന എന്നിവരുമാണ് ഈ സാങ്കേതിക വിദ്യ ശാസ്ത്രമേളയില്‍ അവതരിപ്പിച്ചത്.
ലെവല്‍ ക്രോസില്‍ തീവണ്ടി വരുന്നത് മുന്‍കൂട്ടി അറിയാന്‍ ഇന്‍ഫ്രാ റെഡ് സെന്‍സറാണ് കുട്ടമത്ത് സ്‌കൂള്‍ ടീമിന്റെ കണ്ടുപിടിത്തം.
ലെവല്‍ക്രോസിന് സമീപം തീവണ്ടിയെത്തുമ്പോള്‍ ട്രാക്കില്‍ ഘടിപ്പിച്ച ന്യൂട്രല്‍ ലൈനിലൂടെ വൈദ്യുതി കടന്നുപോകുകയും ഇതേത്തുടര്‍ന്ന് ഗേറ്റ് തനിയെ അടയുകയും വണ്ടി കടന്നു പോയിക്കഴിയുമ്പോള്‍ തുറക്കുകയും ചെയ്യുന്ന സംവിധാനമാണ് സഞ്ജുവും മുഹമ്മദ് സാലിഹും തയ്യാറാക്കിയത്.