കണ്ണൂരിന്റെ മുന്നേറ്റം: പിന്നാലെ മലപ്പുറം

Posted on: 29 Nov 2014

തിരൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം രണ്ടുദിവസം പിന്നിട്ടപ്പോള്‍ കണ്ണൂരും ആതിഥേയരായ മലപ്പുറവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.
407 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍. രണ്ടാംസ്ഥാനത്തുള്ള മലപ്പുറത്തിന് 402 പോയിന്റുണ്ട്. 396 പോയിന്റുമായി കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്. പ്രവൃത്തിപരിചയമേളയുടേത് ഒഴികെയുള്ള മത്സരഫലമാണിത്.
ശാസ്ത്രമേളയില്‍ 98 പോയിന്റ് നേടി കണ്ണൂര്‍ മേധാവിത്വം പുലര്‍ത്തി. മലപ്പുറമാണ് രണ്ടാംസ്ഥാനത്ത്. ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ 185 പോയിന്റ് നേടി മുന്നേറ്റം തുടരുമ്പോള്‍ 167 പോയിന്റോടെ കാസര്‍കോട് പിന്നിലുണ്ട്. സാമൂഹികശാസ്ത്രത്തില്‍ തൃശ്ശൂരും ഐ.ടി. മേളയില്‍ മലപ്പുറവുമാണ് മുമ്പന്‍മാര്‍.
ഫലം തത്സമയം ഓണ്‍ലൈന്‍ ആകുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചെങ്കിലും കമ്പ്യൂട്ടര്‍ തകരാറുമൂലം ശ്രമംപാളി. പ്രവൃത്തി പരിചയമേളയുടെ ആകെ മാര്‍ക്ക് മാത്രമേ നല്‍കാനായുള്ളൂ. പ്രവൃത്തിപരിചയമേളയില്‍ മാര്‍ക്ക് അടിസ്ഥാനമാക്കി കോഴിക്കോട് ജില്ലയാണ് ഒന്നാമത്. കണ്ണൂരും മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.




Sasthramela Zoomin

 

ga