ഉത്പാദനം കൂട്ടുന്ന കാലിത്തീറ്റയുമായാണ് തിരുവനന്തപുരം പരശുവക്കല്‍ എല്‍.എം.എല്‍.പി.സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളായ കാവ്യാരമേഷും വി.വി. അനുപമയും എത്തിയത്. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, അരിത്തവിട്, ചോളം, മിനറല്‍ മിശ്രിതം, ഉപ്പ് എന്നിവ ഉപയോഗിച്ച് പൊടിച്ചാല്‍ കാലിത്തീറ്റ റെഡി. ചെലവ് 30 രൂപ.
എള്ളുപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, അരിത്തവിട്, പുളിങ്കുരു, ശതാവരിക്കിഴങ്ങ്, മിനറല്‍ മിശ്രിതം, ഉപ്പ് എന്നിവ ചേര്‍ത്ത് പൊടിച്ചും കാലിത്തീറ്റയുണ്ടാക്കാം.
പരശുവക്കല്‍ മേഖലയിലെ കാലിക്കര്‍ഷകരില്‍ കാവ്യയും അനുപമയും പുത്തന്‍ കാലിത്തീറ്റയെക്കുറിച്ച് വിശദമാക്കിയിരുന്നു. ഇതുപ്രകാരം ഒട്ടേറെ കര്‍ഷകര്‍ പുത്തന്‍രീതിയിലുള്ള കാലിത്തീറ്റയുണ്ടാക്കി കാലികള്‍ക്ക് നല്‍കി. രണ്ടുലിറ്റര്‍വരെ ഉത്പാദനംകൂടിയെന്ന് കാവ്യയും അനുപമയും പറയുന്നു.