അച്ഛന്റെ മകള്‍...

Posted on: 11 Dec 2014

അച്ഛനും കൂട്ടുകാരനുമൊപ്പം കാഞ്ഞിരപ്പളളിയില്‍ നിന്നും വന്നതാണ് സന്നിധാനത്തേക്ക് അദിത്യ എന്ന കൊച്ചു മാളികപ്പുറം. നടക്കാന്‍ വയ്യാതായപ്പോള്‍ അച്ഛന്റെ കൂട്ടുകാരന്റെ തോളിലേറിയായി യാത്ര. തിരക്കേറിയപ്പോള്‍ പോലീസ് ക്യൂവില്‍ നിന്നും പുറത്തിറക്കി താഴെ തിരുമുറ്റത്തെത്തിച്ചു. അച്ഛന്‍ ക്യൂവിലും മകള്‍ പുറത്തുമായി. പോരേ പൂരം. സങ്കടവും സംഭ്രമവും കൊണ്ട് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി കൊച്ചുമാളികപ്പുറം. ക്യൂവിലൂടെയുള്ള അച്ഛന്റെ വരവും കാത്ത് ബോറടിച്ചുള്ള ആദിത്യയുടെ നില്‍പ്പ് അച്ഛനെത്തിയപ്പോള്‍ ആഹ്ലാദത്തിന് വഴിമാറി. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ രാമനാഥ് പൈ പകര്‍ത്തിയ ദൃശ്യങ്ങള്‍.
അച്ഛന്‍ വരില്ലേ...

സങ്കടം വരുന്നു, അയ്യപ്പസ്വാമി കണ്ടാല് മോശമല്ലേ... എങ്ങനെ കരയും...

സ്വാമിയേ.. അച്ഛന്‍ വേഗം വരണേ...

ഉറക്കം വരുന്നച്ഛാ.. ഒന്ന് വേഗം വാ...

അച്ഛന്‍ വന്ന സ്‌നേഹത്തില്‍ ഒരു ചക്കരയുമ്മ...

അയ്യപ്പസ്വാമീ.. റ്റാറ്റാ.. ബൈ ബൈ...


 





sabarimala zoomin

 

ga
virtual Q