നിലയ്ക്കല്‍: നിലയ്ക്കലില്‍ മിക്ക ടാങ്കുകളിലും വെള്ളമില്ലാത്തത് തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്നു. വാഹനങ്ങളുെട പാര്‍ക്കിങ് കേന്ദ്രവും ഇവിടെ ആയതിനാല്‍ ഡ്രൈവര്‍മാരും ഇവിടെത്തന്നെയാണ്. അവരും കുളിക്കാനുംശൗചാലയംഉപയോഗിക്കാനും ബുദ്ധിമുട്ടി.
കെ.എസ്.ആര്‍.ടി.സി.ക്ക് സമീപവും പോലീസ് സ്റ്റേഷന് സമീപവുംമാത്രമേ വെള്ളംകിട്ടാനുള്ളൂ. ഇവിടെ മൂന്ന് ശൗചാലയങ്ങളൊഴികെ ബാക്കിയെല്ലാം അടഞ്ഞുകിടക്കുന്നു. വെള്ളമില്ലാത്തതാണ് പ്രശ്‌നം.
അന്നദാനം ഇതേവരെ തുടങ്ങാത്ത നിലയ്ക്കല്‍ പാര്‍ക്കിങ്‌മൈതാനത്ത് ഭക്ഷണത്തിനും ബുദ്ധിമുട്ടാണ്. പോലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ തുറന്നതോടെ ഇവിടെ വന്‍ തിരക്കായിരുന്നു. തിരക്കേറിയാല്‍ ഇത് പോരാതെ വരും. 'അന്നദാനം ഇവിടെ തുടങ്ങും' എന്ന് ബോര്‍ഡ്വച്ചിരുന്നു. പക്ഷേ, തുടങ്ങിയിട്ടില്ല.
നിലയ്ക്കലിലെ കാര്യങ്ങള്‍ നോക്കാന്‍ റവന്യു അധികാരിക്ക് ചുമതല നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാഥനില്ലാക്കളരിയായി നിലയ്ക്കല്‍ മാറ്റിെല്ലന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരക്ക് കൂടിക്കഴിഞ്ഞാല്‍ ഇവിടെ വെള്ളം മുടങ്ങല്‍, ശൗചാലയം അടച്ചിടല്‍, ഭക്ഷണത്തിന് അന്യായവില വാങ്ങല്‍ എന്നിവ പതിവാണ്. ഇത് ഒഴിവാക്കാന്‍ റവന്യു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം മേല്‍നോട്ടത്തിനുവേണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
കടുവാത്തോട് തടയണ കെട്ടിയതോടെ നിലയ്ക്കലിലെ കുടിവെള്ളപ്രശ്‌നം തീരുമെന്നാ ണ് അധികാരികള്‍ പറഞ്ഞിരുന്നത്. ആവശ്യത്തിന് വെള്ളം പമ്പയില്‍ നിന്ന് ടാങ്കറില്‍ എത്തിക്കുമെന്നും പറഞ്ഞിരുന്നു. പമ്പയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടെ അഞ്ച് ശൗചാലയസമുച്ചയങ്ങളാണുള്ളത്. ഫയര്‍ഫോഴ്‌സ് വെള്ളം എത്തിച്ചതോടെ കുറച്ചാശ്വാസമായി. പണിനടക്കുന്ന രണ്ട് ശൗചാലയസമുച്ചയങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇത് സീസണുമുമ്പ് തീര്‍ക്കുമെന്നായിരുന്നു ബോര്‍ഡ് പറഞ്ഞിരുന്നത്.