കൂരിരുട്ടിലും പ്രകാശം നല്‍കാന്‍ അസ്‌കാ ലൈറ്റുകള്‍

Posted on: 26 Nov 2014

ശബരിമല: സന്നിധാനത്ത് തിരക്കേറിയതോടെ അസ്‌കാ ലൈറ്റുകളും എത്തി. വൈദ്യുതി ലൈനോ പോസ്റ്റോ ഇല്ലാത്തിടത്തും ഏതു കൂരിരുട്ടിലും ശക്തമായ പ്രകാശം നല്‍കാനാണ് അസ്‌കാ ലൈറ്റുകള്‍.
വൈദ്യുതി പോയാല്‍ ഉപയോഗിക്കുന്നതിേനാെടാപ്പം ദുരന്തമുണ്ടാകുന്ന സ്ഥലത്തേക്ക് ഈ ലൈറ്റുകളെ മാറ്റിക്കൊണ്ടുപോകാനും കഴിയും. എവിേടക്കുവേണമെങ്കിലും മാറ്റിക്കൊണ്ടുപോകാമെന്നതാണ് അസ്‌കാ ലൈറ്റുകളുടെ പ്രത്യേകത. പതിനാറ് ലൈറ്റുകളാണ് ദുരന്തനിവാരണവിഭാഗം ശബരിമലയ്ക്ക് നല്‍കിയിരിക്കുന്നത്. ഇവയുടെ പണികള്‍തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. പമ്പയിലും അസ്‌കാ ലൈറ്റുകള്‍ ഉണ്ട്. പോലീസിനുപുറമെ ഫയര്‍ഫോഴ്‌സ്, എന്‍.സി.ആര്‍.എഫ്., ആര്‍.എ.എഫ്. വിഭാഗങ്ങള്‍ക്കെല്ലാം അസ്‌കാലൈറ്റുകള്‍ ഉണ്ട്. എടുത്തുകൊണ്ടുപോകാവുന്ന പെട്ടിക്കുള്ളില്‍ ലൈറ്റ് ഉള്‍പ്പെടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമുള്ള സ്ഥലത്തുകൊണ്ടുവച്ചശേഷം സ്വിച്ച് ഓണ്‍ ചെയ്താല്‍ ഉയര്‍ന്നുപൊങ്ങി കത്തും. ഒരു ബലൂണ്‍പോലെയുള്ള താണ് ലൈറ്റ്. ആവശ്യം കഴിഞ്ഞാല്‍ ഇവിടെനിന്ന് മറ്റിടങ്ങളില്‍ സ്ഥാപിക്കാം.
പെട്രോള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനറേറ്ററിലാണ് ലൈറ്റിന്റെ പ്രവര്‍ത്തനം. ഒരു ലിറ്റര്‍ പെട്രോള്‍ ഒരു മണിക്കൂര്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ച് ലൈറ്റ് പ്രകാശിപ്പിക്കാന്‍ ഉപകരിക്കും. ഒരു രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ എട്ടുലിറ്റര്‍ പെട്രോള്‍ മതി. പാണ്ടിത്താവളം, ശരംകുത്തി എന്നിവിടങ്ങളില്‍ അസ്‌കാ ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വൈദ്യുതി മുടങ്ങാതിരിക്കാനുള്ള എല്ലാ സംവിധാനവും വൈദ്യുതി ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.







sabarimala zoomin

 

ga
virtual Q