പന്പ: പുണ്യനദിയായ പന്പ ശുദ്ധീകരിക്കാന്‍ സിനിമാ പ്രവര്‍ത്തകരുടെ ആദ്യ ചുവടുവയ്പ്. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ സ്വാമി അയ്യപ്പനായി േപ്രഷകരുടെ മനം കവര്‍ന്ന കൗശിക് ബാബുവും. ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
കൗശിക് ബാബു നായകനാവുന്ന ആദ്യ മലയാള സിനിമ 'വൈറ്റ് ബോയ്‌സിന്റെ' മുഴുവന്‍ പ്രവര്‍ത്തകരും ക്ലീനിങ്ങില്‍ പങ്കെടുത്തു.
സിനിമാ നിര്‍മാതാവ് ശ്രീലകം സുരേഷ്, സംവിധായകന്‍ മേലില രാജശേഖരന്‍, തിരക്കഥാകൃത്തുക്കളായ ഏലിയാസ് കത്തവാള്‍, നന്ദന്‍ എന്നിവരും അഭിനേതാക്കളായ ലിജു കൃഷ്ണ, ഗൗരവ് മേനോന്‍, കാവുംഭാഗം സുരേഷ്, രാജേഷ് തികലം, ടൈറ്റസ് അലക്‌സാണ്ടര്‍ തുടങ്ങി 25 ഓളം സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുത്തു.