പമ്പ: പമ്പയില്‍ ശൗചാലയങ്ങള്‍ പൂട്ടിക്കിടന്നതിനാല്‍ അയ്യപ്പന്മാര്‍ ബുദ്ധിമുട്ടി.
ത്രിവേണിയിലും സര്‍വീസ് റോഡരികിലുമുള്ള നൂറ്റമ്പതിലേറെ ശൗചാലയങ്ങളാണ് പൂട്ടിക്കിടന്നത്. ലേലത്തില്‍ പിടിച്ചയാള്‍ ശൗചാലയങ്ങള്‍ തുറക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
തിങ്കളാഴ്ച രാവിലെ തീര്‍ത്ഥാടനത്തിരക്ക് ഏറെയുള്ള സമയത്ത് ശൗചാലയങ്ങള്‍ പൂട്ടിക്കിടന്നത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കി.
ശൗചാലയക്കെട്ടിടങ്ങളുടെ പരിസരങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നിര്‍ബാധം നടന്നു.
ചിലര്‍ നുഴഞ്ഞ് ഉള്ളില്‍ക്കയറാന്‍ ശ്രമിച്ചു. പ്രദേശമാകെ അസഹനീയമായ ദുര്‍ഗന്ധം പടര്‍ന്നിട്ടുണ്ട്. പമ്പാ ഗണപതികോവിലിന് സമീപത്തെ രണ്ട് ശൗചാലയങ്ങളുെടയും നീലിമലയിലെ ഒരു ശൗചാലയത്തിന്റെയും ലേലം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതേസമയം, പ്രശ്‌നത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് അധികാരികള്‍ അറിഞ്ഞ മട്ടില്ല.
ദേവസ്വംബോര്‍ഡ് കൂടി കൈയൊഴിഞ്ഞതോടെ ആരോട് പരാതിപറയുമെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്നു പമ്പയിലെത്തിയ അയ്യപ്പന്മാര്‍.