ശബരിമല: തൃശ്ശൂര്‍ കുന്നംകുളം അരുവായി വി.കെ.എം. കളരിസംഘം ഞായറാഴ്ച സന്നിധാനം ഓഡിറ്റോറിയത്തില്‍ കളരിപ്പയറ്റ് നടത്തി. ഗുരുക്കള്‍ വിനോദ്കുമാര്‍, അംബരീഷ്, മിഥുന്‍, നിഥിന്‍, വിഷ്ണു എന്നിവരും അഖിലേശ്വര്‍, വിപിന്‍, ദേവിക, അമൃത എന്നീ കുട്ടികളും സംഘത്തിലുണ്ടായിരുന്നു. മെയ്പ്പയറ്റ്, ചുമട്ടടി, ഒറ്റപ്പയറ്റ്, കെട്ടുകാരിപ്പയറ്റ്, നീട്ടുകഠാരപ്പയറ്റ്, വാള്‍വലി, വടിവീശല്‍ എന്നിവ അവതരിപ്പിച്ചു. 2013ല്‍ ദേശീയ കളരിപ്പയറ്റ് ചാമ്പ്യനാണ് അംബരീഷ്.