ലഹരിവസ്തുക്കള്‍ക്കെതിരെ എക്‌സൈസ് പോസ്റ്റര്‍ പതിച്ചു

Posted on: 26 Nov 2014

ശബരിമല: ലഹരിവസ്തുക്കള്‍ക്കും മദ്യത്തിനുമെതിരെ പോസ്റ്റര്‍ പതിച്ചുതുടങ്ങി. ലഹരിവസ്തുക്കള്‍ സന്നിധാനത്തും പമ്പയിലും വ്യാപകമായെത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പോസ്റ്റര്‍ പതിച്ചുതുടങ്ങിയത്. 'സന്നിധാനത്ത് മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവ കൈവശംവയ്ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് അയ്യപ്പന്റെ പൂങ്കാവനത്തെ കളങ്കിതമാക്കരുത്, ലഹരിവസ്തുക്കള്‍ നിരോധിച്ചതിനാല്‍ കൈവശംവയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. പോസ്റ്റര്‍ കാമ്പയിന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അജിദാസ് ഉദ്ഘാടനംചെയ്തു. മലയാളം, തമിഴ്, ഇംഗ്‌ളീഷ് ഭാഷകളിലാണ് പോസ്റ്റര്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വിനോജ്, മധുസൂദനന്‍പിള്ള, അസിസ്റ്റന്റ ഇന്‍സ്‌പെക്ടര്‍ സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി.






sabarimala zoomin

 

ga
virtual Q