മദ്യപിച്ച് ദര്‍ശനത്തിന് എത്തിയതിനെത്തുടര്‍ന്ന് പലഭാഗത്തുനിന്ന് സന്നിധാനംപോലീസ്പിടിയിലായവര്‍
നാട്ടില്‍ ഒരുവിധം ബാറുകളെല്ലാം അടച്ചു, പിന്നൈങ്ങനെ കിട്ടി. പോലീസുകാര്‍ക്ക് അറിയേണ്ടത് ഇതായിരുന്നു. ഒന്നല്ല, പതിമൂന്നുപേരെയാണ് മദ്യപിച്ചുവന്നതിന് ബുധനാഴ്ച രാവിലെ പോലീസ് പിടികൂടിയത്. കൊച്ചുകുട്ടികളെയുംകൊണ്ടുവന്നവര്‍വരെ കൂട്ടത്തിലുണ്ടായിരുന്നു. പമ്പയും സന്നിധാനവുമെല്ലാം മദ്യനിരോധ മേഖലയാണ്. നാട്ടില്‍നിന്ന് കൊണ്ടുവന്നതും വഴിയില്‍വച്ച് ഉപയോഗിച്ചതുമാകാമെന്നാണ് പോലീസ് നിഗമനം. കുട്ടികള്‍ക്ക് പോലീസുകാര്‍തന്നെ ദര്‍ശനസൗകര്യമൊരുക്കി. മദ്യപിച്ചവരെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.
പായ്ക്കിങ് തിയ്യതിയില്ലല്ലോ?
പായ്ക്ക്‌ചെയ്ത സാധനങ്ങള്‍ വില്‍ക്കണോ അതില്‍ പായ്ക്ക്‌ചെയ്ത തിയ്യതിവേണം. പഴയസാധനങ്ങള്‍ പുതിയ കവറിലാക്കി വിറ്റാല്‍ പിടിവീഴുമെന്ന് സാരം. പമ്പയിലെ വിവിധ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 1,46,500 രൂപയാണ് പിഴയായി ഈടാക്കിയത്.
എത്രതവണ കാടുവെട്ടി ചെടിനട്ടു
ഇത്തവണയെങ്കിലും അയ്യപ്പന്റെ സ്വന്തം പൂന്തോട്ടത്തിലെ പൂക്കള്‍ പറിച്ചെടുത്ത് പൂജനടത്തണമെന്നാണ് ഒരു വിഭാഗം ദേവസ്വം ജീവനക്കാരുടെ തീരുമാനം. പലതവണ ചെടികള്‍ നട്ടെങ്കിലും വെയിലാകുമ്പോള്‍ കരിഞ്ഞുപോകും. നട അടച്ചാല്‍ നോക്കാന്‍ ആളില്ലെന്നാണ് പരാതി. ഇത്തവണയും ശബരിനന്ദനം പൂന്തോട്ടം കാടുവെട്ടി വൃത്തിയാക്കി. ഉത്സവകണ്‍ട്രോള്‍ ഓഫീസര്‍ സി.ടി.പത്മകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ.അജിത്, പ്രസാദ് എന്നിവരാണ് നേതൃത്വംനല്‍കിയത്.