ഭീകരര്‍ക്കിരയായ കുട്ടികള്‍ക്ക് ഇന്ത്യയുടെ ആദരാഞ്ജലി

Posted on: 18 Dec 2014


ന്യൂഡല്‍ഹി: പാകിസ്താനില്‍ പെഷവാറിലെ സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ കൂട്ടക്കൊലചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലും ആദരാഞ്ജലി. രാജ്യത്തെ സ്‌കൂളുകളില്‍ രണ്ടുമിനിറ്റ് മൗനമാചരിച്ചു. സ്‌കൂളുകളില്‍ ദുഃഖാചരണം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളും ഭീകരാക്രമണത്തെ അപലപിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് സ്ഥാനപതിയെ സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു. മൃഗീയമായ ആക്രമണങ്ങള്‍ക്കിരയായ പാക് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഭീകരതയ്‌ക്കെതിരായ പാകിസ്താന്റെ പോരാട്ടങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയും കറുത്ത ബാഡ്!ജ് ധരിച്ചും മെഴുകുതിരികള്‍ കത്തിച്ചും ഭീകരവിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഏന്തിയുമായിരുന്നു ചില സ്‌കൂളുകള്‍ അകാലത്തില്‍ പൊലിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്.

ജമ്മുകശ്മീരിലെ ശ്രീനഗര്‍ ജാമിയ മസ്ജിദില്‍ മരിച്ചവര്‍ക്കായി നടത്തിയ പ്രാര്‍ഥനയ്ക്ക് മിതവാദി ഹുറിയത്ത് കോണ്‍ഫ്രന്‍സ് തലവന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് നേതൃത്വം നല്‍കി. ഇസ്ലാമിന്റെ സന്ദേശങ്ങള്‍ക്കെതിരാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.



 

ga